പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ ആഡംബര വീടിന് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി.
അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ വീടിനടുത്തുള്ള ബ്ലോക്കുകളിൽ നിന്നാണ് മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് വെസ്റ്റർലി പോലീസിന് വാച്ച്ഹിൽ എന്ന പ്രദേശത്തെ എവറെറ്റ് അവന്യൂവിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചത്.
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് മനുഷ്യന്റെ കാലിന്റെ അസ്ഥിയാണെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തി. ഇത് സ്വിഫ്റ്റിന്റെ കടൽത്തീരത്തുള്ള വസതിയുടെ സമീപത്താണ്.
അവശിഷ്ടങ്ങൾ റോഡ് ഐലൻഡ് മെഡിക്കൽ എക്സാമിനറുടെ ഓഫീസിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
വെസ്റ്റർലി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ഡിറ്റക്ടീവ് വിഭാഗം അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്