കമല  ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് ടെയ്‌ലർ സ്വിഫ്റ്റ്

SEPTEMBER 11, 2024, 12:36 PM

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല  ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റ്.

"കമല കഴിവുള്ള ഒരു നേതാവാണെന്ന് ഞാൻ കരുതുന്നു, ശാന്തതയിൽ നയിക്കപ്പെടുകയാണെങ്കിൽ നമുക്ക് ഈ രാജ്യത്ത് വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു," ഇൻസ്റ്റാഗ്രാമിൽ 280 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സ്വിഫ്റ്റ് പോസ്റ്റിൽ എഴുതി.

2020 ല്‍, ജോ ബൈഡനെ പ്രസിഡന്‍റ് സ്ഥാനാർഥിയായി അംഗീകരിച്ചു പ്രചാരണത്തില്‍ സ്വിഫ്റ്റ് പങ്കെടുത്തിരുന്നു.  ഡ മോക്രാറ്റ് സെനറ്റര്‍മാരായ എലിസബത്ത് വാറന്‍, കിര്‍സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ് എന്നിവര്‍ ഗായികയും ഗാനരചയിതാവുമായ കരോള്‍ കിങ്ങിനും മറ്റ് 15,000 പേര്‍ക്കുമൊപ്പം വിഡിയോ കോണ്‍ഫറന്‍സില്‍ കമലയുടെ സംഘാടന ശ്രമങ്ങള്‍ക്കായി ‘സ്വിഫ്റ്റീസ്’ എന്ന കാമ്പയിന് തുടക്കം കുറിച്ചിരുന്നു.

vachakam
vachakam
vachakam

ഈ വര്‍ഷം ആദ്യം തന്‍റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ഒരു പോസ്റ്റില്‍ ട്രംപ് സ്വിഫ്റ്റിന്‍റെ പിന്തുണ പരസ്യമായി തേടിയിരുന്നു. ഈ മാസം ആദ്യം, അവര്‍ ഒരിക്കലും നല്‍കിയിട്ടില്ലാത്ത അവരുടെ പിന്തുണ വാഗ്ദാനം ചെയ്യുന്ന ഒ എഐ നിര്‍മിത ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തതു വിവാദമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam