സ്വന്തം വീട്ടിൽ നിന്ന് വർഷങ്ങളായി മാനസിക പീഡനം നേരിടുന്നു: പൊട്ടിക്കരഞ്ഞ് ബോളിവുഡ് നടി  

JULY 22, 2025, 11:47 PM

വീട്ടുജോലിക്കാരനില്‍ നിന്ന് പോലും മോശം അനുഭവം നേരിട്ടുവെന്ന് പറഞ്ഞ് ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി.  സ്വന്തം വീട്ടിൽ വർഷങ്ങളായി മാനസിക പീഡനങ്ങൾ നേരിടുന്നതായാണ് ബോളിവുഡ് നടി തനുശ്രീ ദത്ത വെളിപ്പെടുത്തിയത്. സ്ഥിതിഗതികൾ വളരെ രൂക്ഷമായതോടെ ചൊവ്വാഴ്ച പൊലീസിനെ സമീപിക്കാൻ നിർബന്ധിതയായെന്നും നടി കൂട്ടിച്ചേർത്തു.

 സോഷ്യൽ മീഡിയയിൽ പൊട്ടിക്കരയുന്ന വീഡിയോയിലൂടെയാണ് നടി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. വീട്ടുജോലിക്കാരിൽ നിന്നുപോലും മോശം അനുഭവം ഉണ്ടായെന്നും 2018ലെ മീ ടൂ ആരോപണങ്ങൾ മുതൽക്കേ ഇത് തുടരുന്നുണ്ടെന്നും നടി പറഞ്ഞു. 

'എൻ്റെ സ്വന്തം വീട്ടിൽ ഞാൻ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്, എൻ്റെ വീട്ടിൽ പലതരം പ്രശ്നങ്ങൾ നേരിടുകയാണ്. ഞാൻ പൊലീസിനെ വിളിച്ചു. അവർ എന്നോട് പൊലീസ് സ്‌റ്റേഷനിൽ പോയി പരാതി നൽകണമെന്ന് ആവശ്യപ്പെട്ടു.  ഞാൻ ഇപ്പോൾ അത്ര നിലയിലല്ല. കഴിഞ്ഞ 4-5 വർഷങ്ങളായി എൻ്റെ വീട്ടിലെ സ്ഥിതിഗതികൾ വഷളായിരിക്കുകയാണ്. എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല, എൻ്റെ വീട്ടിൽ ആകെ പ്രശ്നങ്ങളാണ്. 

vachakam
vachakam
vachakam

വേലക്കാരികളിൽ നിന്ന് എനിക്ക് വളരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ അകത്തുകടന്ന് മോഷ്ടിക്കുകയും, എല്ലാത്തരം മോശം കാര്യങ്ങളും ചെയ്യുകയും ചെയ്യുകയാണ്. എനിക്ക് എൻ്റെ തൊഴിൽ ചെയ്യണം. എൻ്റെ വീട്ടിൽ എനിക്ക് പ്രയാസങ്ങൾ നേരിടുകയാണ്.

ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ. മാനസികമായ പീഡനങ്ങൾ കാരണം ഞാൻ രോഗബാധിതയാണ്. 2018ലെ മീ ടൂ ആരോപണങ്ങൾ മുതൽക്കേ ഇത് തുടരുന്നുണ്ട്. ഇന്ന് ഇതെല്ലാം കണ്ട് മടുത്താണ് പൊലീസിനെ വിളിച്ചത്. ഇനിയും വൈകുന്നതിന് മുമ്പ് ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ,' തനുശ്രീ ദത്ത പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam