തമിഴ് നടൻ വിഷ്ണു വിശാലിനും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടക്കും പെൺകുഞ്ഞിന് പിറന്നു. നാലാം വിവാഹവാർഷിക ദിനത്തിലാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. വിഷ്ണു വിശാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
'ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു.. ആര്യൻ ഇപ്പോൾ ഒരു മൂത്ത സഹോദരനാണ്... ഇന്ന് ഞങ്ങളുടെ നാലാമത്തെ വിവാഹ വാർഷികമാണ്... അതേ ദിവസം തന്നെ സർവശക്തനിൽ നിന്നുള്ള ഈ സമ്മാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു... നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം' എന്നാണ് വിഷ്ണു വിശാൽ എക്സ് പോസ്റ്റിൽ കുറിച്ചത്.
കുറിപ്പിനൊപ്പം 2 ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ആദ്യ ഫോട്ടോ കുഞ്ഞിന്‍റെയും മാതാപിതാക്കളുടെയും കൈകളുടെ ചിത്രമാണ്. അദ്ദേഹത്തിന്റെ മകൻ ആര്യൻ ആശുപത്രിയിൽ തന്റെ അനുജത്തിയെ കാണുന്നതാണ് രണ്ടാമത്തെ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്