ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുൾ റസാഖ് എന്നിവരുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെതിരെ പ്രതികരിച്ച് നടി തമന്ന ഭാട്ടിയ. 'ദി ലാലെന്റോപ്പ്' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭ്യൂഹങ്ങളെക്കുറിച്ച് തമന്ന സംസാരിച്ചത്.
2020-ൽ ഒരു ജ്വല്ലറി സ്റ്റോർ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുൾ റസാഖിനൊപ്പം എടുത്ത ഒരു ചിത്രമാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. ഇന്റർനെറ്റ് ഒരു രസകരമായ സ്ഥലമാണ്.
അവരുടെ അഭിപ്രായത്തിൽ, ഞാൻ അബ്ദുൾ റസാഖിനെ വിവാഹം കഴിച്ചിരുന്നു. ക്ഷമിക്കണം സർ. നിങ്ങക്ക് രണ്ടോ മൂന്നോ കുട്ടികൾ ഉണ്ട്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എനിക്കറിയില്ല, ഇത് വളരെ നാണക്കേടുള്ള കാര്യമാണ്'- തമന്ന പറഞ്ഞു.
വിരാട് കോലിയുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങളും തമന്ന തള്ളിക്കളഞ്ഞു. 'ഒരു ദിവസം മാത്രമാണ് ഞാൻ വിരാടിനെ കണ്ടത്. ആ ഷൂട്ടിന് ശേഷം ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല, സംസാരിച്ചിട്ടുമില്ല'- തമന്ന വ്യക്തമാക്കി. തനിക്ക് യാതൊരു ബന്ധവുമില്ലാത്തവരുമായി ബന്ധപ്പെടുത്തുന്നത് അരോചകമാണെന്നും തമന്ന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്