തന്നെ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്ന യുവതിക്കെതിരെ തുറന്നടിച്ച് നിര്‍മാതാവ് സുപ്രിയ മേനോന്‍.
ക്രിസ്റ്റീന എല്‍ദോ എന്ന യുവതിയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫേക്ക് അക്കൗണ്ടുകളാക്കി തനിക്കെതിരെ നിരന്തരം അധിക്ഷേപ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നതെന്ന് സുപ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഈ യുവതിയുടെ ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.
ഫില്‍റ്റര്‍ ഇട്ടിരിക്കുന്ന ഈ മുഖംപോലും അവരുടെ ഉള്ളിലെ വെറുപ്പിനേയും വിദ്വേഷത്തേയും മറയ്ക്കാന്‍ പര്യാപ്തമല്ലെന്നും സുപ്രിയ പറയുന്നു.
ഇത് ക്രിസ്റ്റിന എല്‍ദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിലെല്ലാം മോശം കമന്റുകള്‍ ഇടുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവര്‍ ഒരുപാട് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകള്‍ ഇടുകയും ഞാന്‍ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യാറുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവര്‍ ആരാണെന്ന് ഞാന്‍ കണ്ടെത്തിയിരുന്നു. പക്ഷേ ഒരു ചെറിയ മകനുള്ളതിനാല്‍ പ്രതികരിക്കേണ്ട എന്ന് കരുതി വിടുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ ഈ ചിത്രത്തിന് ഇട്ടിരിക്കുന്ന ഫില്‍ട്ടര്‍പോലും 2018 മുതല്‍ അവര്‍ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്കെതിരെ തുപ്പുന്ന വൃത്തികേടും മറയ്ക്കാന്‍ പര്യാപ്തമല്ല'-സുപ്രിയ മേനോന്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്