ഫാഷനിൽ എന്നും ജീൻസ് മുൻപന്തിയിൽ തന്നെയാണ്. പാറ്റേർണുകൾ പല തരത്തിൽ മാറി എങ്കിലും ജീൻസ് എന്നും മങ്ങാതെ നിലനിൽക്കുകയാണ്. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ സ്കിന്നി ജീൻസ് ഫാഷൻ ലോകത്ത് നിന്നും അക്ഷരാർത്ഥത്തിൽ പുറത്തായിരുന്നു. എന്നാൽ ഇപ്പോൾ സ്കിന്നി ജീൻസ് ഒരു തിരിച്ചുവരവിൻ്റെ പാതയിലാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഫാഷൻ റൺവേകളിലും, ഇൻഫ്ലുവൻസർ വീഡിയോകളിലും ഗൂഗിൾ സെർച്ച് ട്രെൻഡുകളിലും പാൻ്റ്‌സും ജീൻസും ഉൾപ്പെടെയുള്ള സ്‌കിന്നി സ്‌റ്റൈലുകളുടെ ഒരു ശ്രേണി ഉയർന്നുവന്നിട്ടുണ്ട്.
ജനുവരി അവസാനം ടിക്ടോക് താരവും ജെൻ സീ ഇൻഫ്ലുവൻസറുമായ ആലീക്സ് ഡെനിം ബ്രാൻഡ് ഫ്രെയിമിനൊപ്പം ഒരു ജോടി എക്സ്ക്ലൂസീവ് സ്‌കിന്നികൾ അവതരിപ്പിച്ചിരുന്നു. ഇത് വീണ്ടും സ്കിന്നി ജീൻസ് തിരിച്ചു വരുന്നു എന്നതിന്റെ സൂചന ആയാണ് ഫാഷൻ ലോകം കണക്കാക്കുന്നത്.
ആളുകൾ വീണ്ടും സ്കിന്നി ജീൻസ് തിരഞ്ഞു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ കൈയിലെ സ്കിന്നി ജീൻസ് കളയാതെ പൊടി തട്ടി പുറത്തെടുക്കാൻ ആണ് ഫാഷൻ എക്സ്പേർട്ടുകൾ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്