മദ്യപിച്ച് വാഹനമോടിച്ച ഗായകന്‍ ജസ്റ്റിന്‍ ടിംബര്‍ലേക്ക് ന്യൂയോര്‍ക്കില്‍ അറസ്റ്റിലായി

JUNE 18, 2024, 7:35 PM

ന്യൂയോര്‍ക്ക്: മദ്യപിച്ച് വാഹനമോടിച്ചതിന് അമേരിക്കന്‍ ഗായകനും ഗാനരചയിതാവും നടനുമായ ജസ്റ്റിന്‍ ടിംബര്‍ലേക്ക് ന്യൂയോര്‍ക്കില്‍ അറസ്റ്റിലായി. ടിംബര്‍ലേക്കിനെ പിന്നീട് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ വരെ ഗായകന്‍ പോലീസ് കസ്റ്റഡിയിലായിരുന്നുവെന്ന് ഒരു ഉറവിടത്തെ ഉദ്ധരിച്ച് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ചില്‍ അരങ്ങേറിയ തന്റെ ഏറ്റവും പുതിയ ആല്‍ബമായ 'എവരിതിംഗ് ഐ തോട്ട് ഇറ്റ് വാസ്' പ്രൊമോട്ട് ചെയ്തുകൊണ്ട് 'ഫോര്‍ഗെറ്റ് ടുമാറോ' എന്ന പേരില്‍ ടിംബര്‍ലെക്ക് ആഗോള പര്യടനം നടത്തി വരികയാണ്. 

അടുത്തയാഴ്ച ചിക്കാഗോയിലെ യുണൈറ്റഡ് സെന്ററിലും ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും ടിംബര്‍ലേക്ക് രണ്ട് പരിപാടികള്‍ വീതം നടത്താനൊരുങ്ങുകയാണ്. ടൂറിന്റെ വടക്കേ അമേരിക്കന്‍ ഭാഗം ജൂലൈ 9-ന് കെന്റക്കിയില്‍ സമാപിക്കും. തുടര്‍ന്ന് ഈ മാസം അവസാനം യൂറോപ്പില്‍ ഷോകള്‍ ആരംഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam