തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ടായ സുനിൽകുമാറിനെതിരെ ബലാത്സംഗ പരാതി രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. വിദേശത്ത് ജോലി ചെയ്യുന്ന യുവതിയെ പീഡിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്.
യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചും പിന്നീട് കോവളത്തെ ഒരു ഹോട്ടലിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
പരാതി ലഭിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
