സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു

MARCH 13, 2026, 7:35 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ നടത്തിവന്ന സമരം പിൻവലിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.

മിനിമം വേതനം 40,000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് നഴ്സുമാർ സമരം ആരംഭിച്ചത്. സമരം ശക്തമായതോടെ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടന സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടൽ.

സമരത്തെ തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടരുതെന്ന് കോടതി നിർദേശിച്ചു. രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിൽ തടസ്സമുണ്ടാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോൾ ആശുപത്രികളിലേക്കുള്ള പ്രവേശന കവാടങ്ങൾ ഉപരോധിക്കരുതെന്നും പ്രവർത്തനം തടസ്സപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മധ്യസ്ഥ ചർച്ചയ്ക്ക് വഴിയൊരുങ്ങിയതും സമരം താത്കാലികമായി പിൻവലിച്ചതും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam