രാഷ്ട്രീയത്തിലേക്ക് വരണമോ? ജനങ്ങളോട് അഭിപ്രായം തേടി രാഘവ ലോറൻസ്

JUNE 12, 2026, 3:54 AM

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് തമിഴ് ചലച്ചിത്രതാരം രാഘവ ലോറൻസ്. താൻ രാഷ്ട്രീയത്തിലേക്ക് വരണമോയെന്ന കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ടാണ് ലോറൻസ് വീഡിയോ സന്ദേശം പുറത്തിറക്കിയത്.

ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം ജൂൺ 11ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, സംവിധായകൻ ഭാരതിരാജയുടെ നിര്യാണത്തെ തുടർന്ന് പ്രഖ്യാപനം മാറ്റിവെച്ചിരുന്നു. ഇന്ന് രാവിലെ സമൂഹമാധ്യമമായ എക്സിലൂടെ പുറത്തിറക്കിയ 18 മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിലാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കാനുള്ള താൽപര്യം അദ്ദേഹം വ്യക്തമാക്കിയത്.

“ഞാൻ രാഷ്ട്രീയത്തിലേക്ക് വരണമോ വേണ്ടയോ എന്ന് ജനങ്ങൾ തന്നെ പറയണം. വേണം അല്ലെങ്കിൽ വേണ്ട എന്ന് കമന്റ് ചെയ്യൂ. ജനങ്ങളുടെ അഭിപ്രായം അനുസരിച്ചായിരിക്കും എന്റെ അടുത്ത തീരുമാനം,” എന്നാണ് ലോറൻസ് വീഡിയോയിൽ പറയുന്നത്.

vachakam
vachakam
vachakam

വർഷങ്ങളായി താൻ നടത്തി വരുന്ന സാമൂഹിക പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. നേരത്തെ രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങുന്നതിലുപരി, തനിക്ക് വിശ്വാസമുള്ള ഒരാൾ രാഷ്ട്രീയത്തിൽ എത്തിയാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്നായിരുന്നു ആഗ്രഹമെന്നും ലോറൻസ് പറഞ്ഞു.

സൂപ്പർതാരം രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരുമെന്ന വാർത്തകൾ ഉയർന്ന കാലത്താണ് തനിക്ക് രാഷ്ട്രീയ മോഹം ശക്തമായതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ അമ്മ അതിനെ ശക്തമായി എതിർത്തിരുന്നുവെന്നും ലോറൻസ് പറഞ്ഞു.

“രാഷ്ട്രീയത്തിലേക്ക് പോകരുത്, പണം കൊടുത്താൽ മാത്രമേ വോട്ട് ലഭിക്കൂ എന്നാണ് അമ്മ പറഞ്ഞിരുന്നത്. പിന്നീട് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോഴും ഞാൻ ഈ ആഗ്രഹം അമ്മയോട് പങ്കുവെച്ചു. അപ്പോഴും അമ്മയുടെ നിലപാട് അതുതന്നെയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നപ്പോൾ നല്ല ആളുകൾ വന്നാൽ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് ഞാൻ അമ്മയോട് പറഞ്ഞു. അതോടെ അമ്മയും അനുകൂല നിലപാട് സ്വീകരിച്ചു,” ലോറൻസ് പറഞ്ഞു.

vachakam
vachakam
vachakam

വീഡിയോയിൽ തമിഴക വെற்றி കഴകം (ടിവികെ) നേതാവ് വിജയിനെ പ്രശംസിക്കുകയും അദ്ദേഹത്തോടൊപ്പം രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, വിജയ് വിജയിച്ച രണ്ട് മണ്ഡലങ്ങളിലൊന്നായ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥിയായി രാഘവ ലോറൻസ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. വിജയ് നിലനിർത്തിയ പെരമ്പൂർ മണ്ഡലത്തിന് പുറമെ തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇത്തരം ചർച്ചകൾ സജീവമായത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam