മുംബൈ: വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചു ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. മക്കൾക്കായി വലിയ സ്‌ക്രീനിൽ തന്റെ സിനിമകൾ കാണിക്കണമെന്ന ആഗ്രഹമാണ് തിരിച്ചുവരവിന് പിന്നിലെ പ്രധാന കാരണമെന്നാണ് താരം വ്യക്തമാക്കിയത്.
ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു ശിൽപ്പ ഷെട്ടി. തന്റെ മക്കളായ സമിഷയും വിയാനും ഇതുവരെ തന്റെ സിനിമകൾ വലിയ തിയേറ്ററുകളിൽ കാണാൻ അവസരം ലഭിച്ചിട്ടില്ലെന്നും, കൂടുതലായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മാത്രമാണ് അവർ സിനിമകൾ കണ്ടിട്ടുള്ളതെന്നും താരം പറഞ്ഞു.
“എന്റെ മക്കൾ എന്നെ ഇതുവരെ വലിയ സ്‌ക്രീനിൽ കണ്ടിട്ടില്ല. അവർക്കായി തീയേറ്റർ റിലീസ് ചെയ്യുന്ന ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പണ്ടത്തെ പോലെ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങാൻ താല്പര്യമുണ്ട്,” എന്ന് ശിൽപ്പ വ്യക്തമാക്കി.
2023ൽ പുറത്തിറങ്ങിയ ‘സുഖീ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ തന്റെ മകൻ വലിയ സ്‌ക്രീനിൽ കണ്ടിരുന്നുവെന്നും, എന്നാൽ അത് ഒരു പ്രിവ്യൂ തിയേറ്ററിൽ മാത്രമായിരുന്നുവെന്നും അവർ പറഞ്ഞു.
തനിക്ക് നിരവധി സിനിമാ അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും, ചില വമ്പൻ പ്രോജക്ടുകൾ ഉൾപ്പെടെ നിരസിച്ചിട്ടുണ്ടെന്നും ശിൽപ്പ ഷെട്ടി വെളിപ്പെടുത്തി. ആ തീരുമാനങ്ങളിൽ തനിക്ക് പശ്ചാത്താപമില്ലെന്നും, എല്ലാം ന്യായമായ കാരണങ്ങളോടെയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
