മരണവീട്ടിലെ ദൃശ്യങ്ങൾ വിവാദമായി; മറുപടിയുമായി നടി റിനി ആൻ ജോർജ്

JUNE 9, 2026, 1:02 AM

കൊച്ചി: സൈബറിടങ്ങളിൽ തനിക്കെതിരെ നടക്കുന്ന പുതിയ വിവാദങ്ങളും ആക്രമണങ്ങളും സംബന്ധിച്ച് പ്രതികരണവുമായി നടി റിനി ആൻ ജോർജ് രംഗത്തെത്തി.

കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സലിം കുമാറിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്ന സമയത്ത് നടി അവിടെ എത്തിയിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്നവരുമായി ചിരിക്കുന്നതിന്റെയും സംസാരിക്കുന്നതിനിടെയുള്ള ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും, അതിനെ തുടർന്ന് നടിയുടെ പെരുമാറ്റത്തെക്കുറിച്ച് ചർച്ചകൾ ഉയരുകയും ചെയ്തു.

മരണവീട്ടിൽ ചിരിച്ചെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രതികരണങ്ങളും വിമർശനങ്ങളും ഉയർന്നു. ഇതോടൊപ്പം നടിക്കെതിരെ അശ്ലീലവും അപമാനകരവുമായ കമന്റുകളും ഭീഷണികളും ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

vachakam
vachakam
vachakam

ഈ സാഹചര്യത്തിലാണ് തനിക്കെതിരായ സൈബർ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി രംഗത്ത് എത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് റിനിയുടെ പ്രതികരണം. 

റിനിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് 

'ഞാന്‍ വളരെ ചെറുപ്പം മുതല്‍ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്...വളരെ ചെറിയ, ആര്‍ക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങള്‍ പോലും ചിലര്‍ക്ക് വലിയ പ്രശ്‌നം ആണ്...മഹാ അപരാധം ആണ്... ഉദാഹരണത്തിന് കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിജയം ഉള്ള ആളുകളെ കണ്ടാല്‍ ഒന്ന് ചിരിക്കുക തുടങ്ങിയവ... എന്നാല്‍ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാല്‍, ഡബിള്‍ ഓക്കെ... കൂടെ നിന്ന് സെല്‍ഫി എടുക്കല്‍, റീല്‍സ് എടുക്കല്‍ അങ്ങനെ പലതും കാണാം...നാടകമേ ഉലകം...'

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam