നഗോയ: താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങള്‍ക്ക് പിന്നാലെ ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസിന് വിനയായി ഡുജുവാന്‍ ചുഴലിക്കാറ്റും അടുക്കുന്നു. ജപ്പാനിലെ ഐച്ചി-നഗോയ തീരത്തേക്ക് മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലും പരമാവധി 126 കിലോമീറ്റര്‍ വരെയും ശക്തമാകാന്‍ സാധ്യതയുള്ള ഉഷ്ണമേഖലാ കൊടുങ്കാറ്റ് നീങ്ങുന്നതായാണ് മുന്നറിയിപ്പ്.
ഗെയിംസ് ഔദ്യോഗികമായി ആരംഭിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 21 ഓടെ ചുഴലിക്കാറ്റ് മേഖലയില്‍ എത്തിയേക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പ്രകൃതിദുരന്ത സാഹചര്യമുണ്ടായാല്‍ കായികതാരങ്ങളെയും ഉദ്യോഗസ്ഥരെയും താത്കാലികമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ സന്നദ്ധമാണെന്ന് ജാപ്പനീസ് അധികൃതരും ഗെയിംസ് ഡെപ്യൂട്ടി പ്രസിഡന്റുമായ ഇചിറോ ഹിരോസാവയും അറിയിച്ചു.
ആയിരക്കണക്കിന് താരങ്ങള്‍ താമസിക്കുന്ന കോസ്റ്റ സെറീന എന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കാറ്റ് ശക്തമായാല്‍ തുറമുഖത്തുനിന്ന് സുരക്ഷിതമായ കടലിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിനുപുറമെ, ചെലവ് ചുരുക്കലിന്റെ ഭാഗമായി പരമ്പരാഗത ഗെയിംസ് വില്ലേജ് നിര്‍മിക്കാതെ ഹോട്ടലുകളിലും കണ്ടെയ്നര്‍ മുറികളിലും ക്രൂയിസ് കപ്പലിലുമായി താമസസൗകര്യം ഒരുക്കിയതില്‍ വ്യാപക പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. ഇടുങ്ങിയ മുറികള്‍, ചെറിയ കട്ടിലുകള്‍, മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പ് എന്നിവയില്‍ ജപ്പാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളും ഉദ്യോഗസ്ഥരും വലിയ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
