പുഷ്പ ദ റൈസ് എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ 'ഊ ആണ്ടവാ' എന്ന ഡാന്‍സ് നമ്പറിലൂടെ ആരാധകരെ ഞെട്ടിച്ച താരമാണ് സമാന്ത.
സിനിമയിലെ ആ ഗാനം വലിയ ഹിറ്റായിരുന്നു എന്ന് മാത്രമല്ല എല്ലാവരും സമാന്തയുടെ ഭംഗിയെയും ഹോട്‌നസിനെയും പ്രശംസിക്കുകയും ചെയ്തിരുന്നു.
അടുത്തിടെ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സമാന്ത 'ഊ ആണ്ടവാ' എന്ന ഡാന്‍സ് നമ്പര്‍ ചെയ്തതിനെ കുറിച്ചും ആളുകള്‍ അത് ചെയ്യുന്നതില്‍ നിന്ന് തന്നെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചും സംസാരിച്ചു.
ഒരു സ്റ്റേറ്റ്‌മെന്റ് നടത്താനാണോ 'ഊ ആണ്ടവാ' ചെയ്യാന്‍ തീരുമാനിച്ചതെന്നായിരുന്നു സമാന്തയോട് ചോദിച്ച ചോദ്യം. എന്നാല്‍ അത് താന്‍ സ്വയം നല്‍കിയ വെല്ലുവിളിയായിരുന്നുവെന്നാണ് സമാന്ത പറഞ്ഞത്. "ആളുകള്‍ക്ക് ഞാന്‍ ചെയ്യുന്നതെല്ലാം ഒരു സ്റ്റേറ്റ്‌മെന്റിന്റെ ഭാഗമാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
എന്നാല്‍ ഞാന്‍ അത് ചെയ്യുന്നത് എന്നെ തന്നെ വെല്ലുവിളിക്കാനാണ്. എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ എന്നെ സൗന്ദര്യമുള്ള ഹോട്ട് സ്ത്രീയായി കരുതിയിട്ടേയില്ല. ഊ ആണ്ടവാ എനിക്ക് അത് ചെയ്യാന്‍ സാധിക്കുമോ അതോ അങ്ങനെ അഭിനയിക്കാന്‍ ആകുമോ എന്ന് തിരിച്ചറിയാനുള്ള ഒരു അവസരമായിരുന്നു.
അതിന് മുന്‍പ് ഞാന്‍ അങ്ങനെയൊന്ന് ചെയ്തിട്ടില്ല. അതുകൊണ്ട് അതെനിക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു. അത് ഒരു തവണ ചെയ്യാമെന്ന് കരുതിയത് ആ വെല്ലുവിളി സ്വീകരിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ്", സമാന്ത പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്