മുംബൈ: മോഷ്‌ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് അത്യാസന്ന നിലയിൽ ആയ നടൻ സെയ്‌ഫ് അലി ഖാനെ ആശുപുത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു സ്വകാര്യ സ്ഥാപനമാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.
മോഷ്ട്ടാവിന്റെ കുത്തുകളേറ്റ് ചോരവാർന്ന് അത്യാസന്ന നിലയിലാണ് മകൻ ഇബ്രാഹിം അലി ഖാൻ, സെയ്ഫ് അലി ഖാനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന സമയത്ത് വീട്ടിൽ ഡ്രൈവർമാർ ആരും ഇല്ലാതിരുന്നതിനാലും ഒട്ടും സമയം കളയാനില്ലാത്തതിനാലുമാണ് ആ വഴി വന്ന ഒരു ഓട്ടോയിൽ കയറ്റി സെയ്ഫിനെ രണ്ട് കിലോമീറ്റർ അകലെയുള്ള ലീലാവതി ആശുപത്രിയിലെത്തിച്ചത്.
ഭജൻ സിംഗ് റാണ എന്നയാളായിരുന്നു ഓട്ടോ ഡ്രൈവർ. ഇദ്ദേഹത്തിനാണ് ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനം 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പണത്തെക്കുറിച്ചൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ലെന്നാണ് ഓട്ടോ ഡ്രൈവർ ഒരു വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. കരീനയോ മറ്റാരെങ്കിലുമോ തന്നെ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്