വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹത്തെക്കുറിച്ചും നിശ്ചയത്തെക്കുറിച്ചും പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി നടി രശ്മിക മന്ദാന. കഴിഞ്ഞ നാല് വർഷമായി ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കുന്നുണ്ടെന്നും എന്നാൽ എല്ലാ കാര്യങ്ങളും ശരിയായ സമയത്ത് തന്നെ വെളിപ്പെടുത്തുമെന്നുമാണ് താരം വ്യക്തമാക്കിയത്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. എങ്കിലും വിവാഹവാർത്ത നിഷേധിക്കാനോ സ്ഥിരീകരിക്കാനോ താരം തയ്യാറാകാത്തത് ആരാധകർക്കിടയിൽ ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഇരുവരുടെയും വിവാഹം ഫെബ്രുവരി 26-ന് രാജസ്ഥാനിൽ വെച്ച് നടക്കുമെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞുവെന്നും രാജസ്ഥാനിലെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും, പ്രിയതാരങ്ങളുടെ വിവാഹവാർത്ത സംബന്ധിച്ച ഔദ്യോഗിക അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധക ലോകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
