കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാല്‍പ്പതോളം പേര്‍ മരിക്കുകയും തൊണ്ണൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ടിവികെ നേതാവും തമിഴ് സൂപ്പര്‍താരവുമായ വിജയ്ക്ക് പിന്തുണയുമായി മലയാള ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് ശങ്കര്‍.
'ഹീ വില്‍ റൈസ്' എന്ന കുറിപ്പ് നല്‍കി വിജയ് യുടെ ഒരു ചിത്രം അദ്ദേഹം പോസ്റ്റില്‍ പങ്കുവച്ചു. വിജയ് യെ അനുകൂലിക്കുന്നവരുണ്ടെങ്കിലും എതിര്‍ത്തുകൊണ്ട് നിരവധി കമന്റുകളാണ് ഇതിനകം പോസ്റ്റിന് കീഴില്‍ വന്നിട്ടുള്ളത്.
വിജയ് ഉയര്‍ത്തെഴുന്നേറ്റാലും മരിച്ചവര്‍ തിരികെ വരില്ലെന്നും നഷ്ടം കുടുംബങ്ങള്‍ക്ക് മാത്രമാണെന്നും ഒരാള്‍ പറയുന്നു. ഇങ്ങനെ ഒരു കാപ്ഷനിടാന്‍ വിജയ് അല്ല ആശുപത്രിയിലെന്ന് മറ്റൊരാളും പറഞ്ഞു. തമിഴ്നാട്ടില്‍ റാലിയില്‍ പങ്കെടുത്തവരിലും വിജയ്‌ക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ചവരുണ്ട്.
വിജയ് യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടി ഒവിയ രംഗത്തുവന്നിരുന്നു. നടനും ബിജെപി നേതാവുമായ ശരത് കുമാറും വിജയ് യെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ടിവികെ നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്