തെലുങ്കിൽ അരങ്ങേയറ്റം കുറിക്കാൻ ഒരുങ്ങി പ്രണവ് മോഹൻലാല്‍ 

OCTOBER 23, 2024, 9:49 AM

ആരാധകരുടെ പ്രിയ താരമാണ് പ്രണവ് മോഹൻലാൽ. താരം മലയാളത്തിലും വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. അഭിനയത്തേക്കാൾ താരത്തിന് യാത്രകളിൽ ആണ് താൽപര്യം.

ഇപ്പോൾ അന്യഭാഷയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രണവ് മോഹൻലാല്‍ എന്നാണ് ലഭിക്കുന്ന വിവരം. താരം തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍. മോഹൻ ലാലിന്റെ ജനത ഗാരേജും ജൂനിയർ എൻടിആറിന്റെ ദേവരയും സംവിധാനം ചെയ്ത കൊരട്ടാല ശിവയാണ് ചിത്രം ഒരുക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ആക്ഷൻ എൻ്റൈർടൈനറാകും ചിത്രം. പ്രതിനായകനാവുന്നത് ബോളിവുഡിലെ യുവതാരം രാഗവ് ജുയലാണ്. കില്‍ എന്ന ഒറ്റ സിനിമയോടെ തരംഗം സൃഷ്ടിച്ച നടനാണ് അദ്ദേഹം. കൃതി ഷെട്ടി, നിത്യാ മേനേൻ,കാവ്യ താപ്പർ, ചേതൻ കുമാർ, നവീൻ പൊളി ഷെട്ടി, ഹരിഷ് കല്യാണ്‍ എന്നിവരും കാസ്റ്റ് ലിസ്റ്റിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam