'ലുക്ക് ലീക്കാകും, ആറ് മാസത്തേക്ക് പൊതുമധ്യത്തിൽ ഇറങ്ങരുത്'; പ്രഭാസിന് നിർദ്ദേശവുമായി സന്ദീപ് റെഡ്ഡി വംഗ

NOVEMBER 29, 2025, 9:03 PM

അനിമൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തിന് വേണ്ടി  പ്രേക്ഷകർ കാത്തിരിക്കുകയാണ്. 

ഇപ്പോഴിതാ ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് പുറത്തറിയാതെയിരിക്കാൻ ആറ് മാസത്തേക്ക് ആളുകളുടെ മുന്നിൽ ഇറങ്ങരുതെന്നും, അവർ ഫോട്ടോകൾ എടുക്കാൻ സാധ്യതയുണ്ടെന്നുമുള്ള നിർദ്ദേശം പ്രഭാസിന് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ നല്കിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൊറിയൻ സൂപ്പർ താരം ഡോണ്‍ ലീയും ചിത്രത്തിൻറെ ഭാഗമാവുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേയുണ്ടായിരുന്നു.

vachakam
vachakam
vachakam

കരിയറിൽ ആദ്യമായി പോലീസ് വേഷത്തിൽ പ്രഭാസ് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും സ്പിരിറ്റിനുണ്ട്. 600 കോടി ബഡ്ജറ്റിലാണ് ചിത്രമെത്തുന്നത് എന്നാണ് പറയപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam