തമിഴ് നടൻ സെറ്റിൽവെച്ച്‌ അപമര്യാദയായി പെരുമാറി! സത്യാവസ്ഥ പറഞ്ഞ് നിത്യ മേനോൻ

SEPTEMBER 27, 2023, 6:58 AM

 മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് നിത്യ മേനോൻ. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ടും തന്റെ സ്വാഭാവിക അഭിനയം കൊണ്ടുമാണ് നിത്യ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. 

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും നിത്യ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും നിത്യക്ക് കഴിഞ്ഞു. അതിനിടെ നിരവധി ഗോസിപ്പുകളും നിത്യയുടെ പേരില്‍ വന്നിരുന്നു. 

ഗോസിപ്പുകള്‍ക്ക് എതിരെ നിത്യ തന്നെ രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിച്ച ഒരു വ്യജ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ മേനോൻ.

vachakam
vachakam
vachakam

ഒരു തമിഴ് നടൻ സെറ്റില്‍ വെച്ച്‌ അപമര്യാദയായി പെരുമാറിയെന്ന് നിത്യ ആരോപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് നിത്യ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ നിത്യ പറഞ്ഞതെന്ന് രീതിയിലാണ് വാര്‍ത്ത പുറത്തുവന്നത്. തെലുങ്ക് സിനിമാ വ്യവസായത്തില്‍ തനിക്ക് ഇതുവരെ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും നേരിട്ടിട്ടില്ല. 

എന്നാല്‍ തമിഴ് സിനിമാ മേഖലയിലേക്ക് വന്നപ്പോള്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായി. ഷൂട്ടിങ്ങിനിടെ ഒരു തമിഴ് നടൻ തന്നോട് അപമര്യാദയായി പെരുമാറുകയുണ്ടായി, എന്നെല്ലാം നിത്യ പറഞ്ഞു എന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍.

വാര്‍ത്ത സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. ആരാണ് ആ നടൻ എന്നും ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ആരാധകരില്‍ നിന്നും ഉയര്‍ന്നു. ചിലര്‍ വാര്‍ത്തയുടെ നിജസ്ഥിതി അറിയാനുള്ള ഓട്ടത്തിലായിരുന്നു. അതിനു പിന്നാലെയാണ് വാര്‍ത്തയില്‍ സത്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്.  

vachakam
vachakam
vachakam

അഭ്യൂഹങ്ങള്‍ നിത്യ നിഷേധിച്ചു എന്നാണ് വിവരം. അത്തരമൊരു അഭിപ്രായം താൻ പറഞ്ഞിട്ടില്ലെന്ന് നിത്യ പ്രതികരിച്ചു. നിത്യ മേനോനുമായി വാട്സ്‌ആപ്പ് ചാറ്റ് നടത്തിയ ഒരു മാധ്യമപ്രവര്‍ത്തകനാണ് അതിന്റെ സ്ക്രീൻഷോട്ട് അടക്കമായി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam