ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2024 ഡിസംബറിലാണ് സിനിമാതാരങ്ങളായ നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായത്. നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വേർപിരിയൽ കാരണം സോഷ്യൽ മീഡിയയിൽ നാഗ ചൈതന്യയ്‌ക്കെതിരെ നിറയെ വിദ്വേഷ കമന്റുകൾ വന്നിരുന്നു. ഇത് ശോഭിതയെയും ബാധിച്ചു.
വിവാഹമോചനത്തിനുശേഷം, ആരാധകർക്കിടയിൽ രണ്ട് ഗ്രൂപ്പുകൾ രൂപപ്പെട്ടു. ഒരു ഗ്രൂപ്പ് നാഗ ചൈതന്യയെ പിന്തുണച്ചപ്പോൾ, മറ്റൊരു ഗ്രൂപ്പ് സാമന്തയോടൊപ്പമായിരുന്നു. തന്റെ പുതിയ ചിത്രമായ തണ്ടേലിന്റെ പ്രമോഷനുകളുടെ ഭാഗമായി വംശി കരുപ്പട്ടിക്ക് നൽകിയ അഭിമുഖത്തിൽ, താരവും ശോഭിതയും നേരിട്ട വിദ്വേഷത്തെക്കുറിച്ച് നടൻ തുറന്ന് സംസാരിച്ചു.
"എനിക്ക് അവളോട് സഹതാപം തോന്നുന്നു. ഇത് അവളുടെ തെറ്റല്ല. അവളിലേക്ക് വന്ന വിദ്വേഷവും വെറുപ്പും അവള്‍ അര്‍ഹിക്കുന്നില്ല'' എന്നാണ് നാഗ ചൈതന്യ പറഞ്ഞത്. വളരെ മനോഹരവും സ്വാഭാവികവുമായ രീതിയിലാണ് ഞങ്ങൾ കണ്ടുമുട്ടിയത്. സോഷ്യൽ മീഡിയയിൽ ചാറ്റ് ചെയ്തുകൊണ്ടാണ് ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത്. അത് വളരെ മനോഹരവും സത്യസന്ധവുമായ ഒരു ബന്ധമായിരുന്നു. എന്റെ മുൻകാല ജീവിതവുമായി അവൾക്ക് ഒരിക്കലും ബന്ധമില്ലായിരുന്നു. അതുകൊണ്ടാണ് അവൾക്ക് നേരിടേണ്ടിവരുന്ന വെറുപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നത്," നാഗ ചൈതന്യ പറഞ്ഞു.
'ഇതോടൊപ്പം, നടൻ ശോഭിതയെ പ്രശംസിച്ചു. എല്ലാം മനസ്സിലാക്കിയതിന് ഞാൻ അവളോട് നന്ദി പറയണം. ഇതൊക്കെ മറികടക്കാൻ അവൾ വളരെയധികം പക്വത കാണിച്ചു. ഇതെല്ലാം കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. ശോഭിത എനിക്ക് ഒരു യഥാർത്ഥ ഹീറോയാണ്'- താരം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്