മകനെയും കാമുകിയെയും പിടികൂടി, മെട്രോ സ്റ്റേഷനിൽ വച്ച് വിവാഹനിശ്ചയം നടത്തി അമ്മ

FEBRUARY 9, 2026, 3:17 AM

സോഷ്യൽ മീഡിയയിൽ വിശ്വസിക്കാൻ പ്രയാസമുള്ള നിരവധി വീഡിയോകൾ ദിനംപ്രതി വൈറലാകാറുണ്ട്. അത്തരത്തിൽ ശ്രദ്ധ നേടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. മെട്രോ സ്റ്റേഷനിൽ അപ്രതീക്ഷിതമായി നടന്ന ഒരു ‘വിവാഹ നിശ്ചയ’ത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ചിരിയും അമ്പരപ്പും ഒരുപോലെ സൃഷ്ടിക്കുന്നത്.

വൈറലായ വീഡിയോയിൽ, മെട്രോ സ്റ്റേഷനിലെ ബെഞ്ചിൽ ഇരുന്ന മകനെയും അവന്റെ കാമുകിയെയും കണ്ടുമുട്ടിയ ഒരമ്മ, അവിടെ വെച്ചുതന്നെ ഇരുവരുടെയും വിവാഹനിശ്ചയം നടത്തുന്നതാണ് കാണുന്നത്. എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, മധുരപലഹാരങ്ങളും പഴങ്ങളുമായി അമ്മ ഇവരുടെ അടുത്തേക്ക് എത്തുകയും ചടങ്ങുകൾ  നടത്തുകയും ചെയ്യുന്നു.

വീഡിയോ പകർത്തുന്നയാളോട് ദൃശ്യങ്ങൾ ശരിയായി എടുക്കണമെന്ന് അമ്മ നിർദേശിക്കുന്നതും ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. മകൻ ഇടപെട്ട് തടയാൻ ശ്രമിച്ചിട്ടും അമ്മ പിന്മാറുന്നില്ല. ‘നമ്മുടെ കുടുംബത്തിന്റെ മാനം പോയി, അതിന് എന്താണ് വഴി?’ എന്ന് ചോദിച്ചുകൊണ്ട് അമ്മ ഇരുവരെയും മധുരം കഴിപ്പിക്കുന്നതും പിന്നീട് ‘സന്തോഷമായി ഇരിക്കൂ’ എന്ന് പറഞ്ഞ് അനുഗ്രഹിക്കുന്നതുമാണ് വീഡിയോയുടെ അവസാന ഭാഗം.ഈ അസാധാരണ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam