വളരെ അപൂർവ്വമായി മാത്രമേ ഹാരിരാജകുമാരനും പങ്കാളി മേഗൻ മാർക്കിളും തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുള്ളൂ. എന്നാൽ വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായി മേഗൻ അടുത്തിടെ പങ്കുവച്ച ചിത്രത്തിൽ മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും കാണാം.
തങ്ങളുടെ ഏഴാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ 43 കാരിയായ മാർക്കിൾ, കുടുംബത്തിന്റെ നിരവധി ചിത്രങ്ങൾ പങ്കിട്ടു. ഇതിൽ രാജകുടുംബത്തിന്റെ ഇതുവരെ പുറത്ത് വന്നിട്ടില്ലാത്ത ചിത്രങ്ങളും ഉൾപ്പെടുന്നു. ഒരു ഫോട്ടോയിൽ 2022-ൽ ആർച്ചി തന്റെ സഹോദരിയുടെ നെറ്റിയിൽ ചുംബിക്കുന്നത് കാണാം.
എന്നാൽ കുടുംബത്തിന്റെ സുരക്ഷയാണ് തന്റെ പ്രഥമ പരിഗണനയെന്ന് 40 കാരനായ ഹാരി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ ചിത്രങ്ങൾ ദമ്പതികൾ അധികം പുറത്ത് വിടാറില്ല.
നേരത്തെ വീട്ടിലേയ്ക്കുള്ള സന്ദർശന വേളകളിൽ രാജകീയ സുരക്ഷ ഉറപ്പാക്കണം എന്ന ഹാരിയുടെ അപ്പീൽ യുകെ കോടതി അടുത്തിടെ നിരസിച്ചിരുന്നു. ജീവിതം വിലപ്പെട്ടതാണെന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നതിൽ അർഥമില്ലെന്നുമായിരുന്നു ഇതിനോട് ഹാരി പ്രതികരിച്ചത്.
ഇപ്പോൾ ആർച്ചി രാജകുമാരന് ആറു വയസ്സും ലിലിബെറ്റിന് മൂന്നുമാണ് പ്രായം. ബ്രിട്ടീഷ് രാജകുടുംബത്തിലെ ചെറുമകൻ ഹാരി രാജകുമാരനെ വിവാഹം ചെയ്തത് മുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് അമേരിക്കൻ നടിയായ മേഗൻ മാർക്കിൾ . വിവാഹത്തിന് ശേഷം രാജകുടുംബത്തിൽ നിന്ന് താൻ നേരിടേണ്ടി വന്ന ദുരവസ്ഥകളെ കുറിച്ചുള്ള മേഗന്റെ വെളിപ്പെടുത്തലുകൾ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്