മലയാള സിനിമാപ്രേമികള്‍ക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങൾ പോലെ ആണ് മമ്മൂട്ടിയും മോഹൻലാലും. താരങ്ങളുടെ ആരാധകർ തമ്മിൽ ഇവരിൽ ആരാണ് മികച്ചത് എന്ന തർക്കം നടക്കുന്നുണ്ടെങ്കിലും ഇവരുടെ ഇരുവരുടെയും സ്‌നേഹം ഒരു തരിമ്പും കുറയാറില്ല. ഇപ്പോ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പതിവ് പോലെ പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.
പിറന്നാള്‍ ആശംസകള്‍ പ്രിയ ലാല്‍, എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 45,000 ല്‍ അധികം ലൈക്കുകളാണ് ഫേസ്ബുക്കില്‍ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്