ആ നടന്‍ നിവിന്‍ പോളി? വിവാദ പരാമര്‍ശത്തിന് പിന്നാലെ നിവിനെ അണ്‍ഫോളോ ചെയ്ത് ലിസ്റ്റിന്‍

MAY 3, 2025, 3:14 AM

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദ പരാമര്‍ശത്തിലെ നടന്‍ നിവിന്‍ പോളിയാണെന്ന് സംശയം. ലിസ്റ്റിന്റെ ഏറ്റവും പുതിയ ചിത്രമായ ബേബി ഗേളില്‍ നിവിന്‍ ആയിരുന്നു നായകന്‍. 

അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. വിവാദ പരാമര്‍ശത്തിന് പിന്നാലെ നിവിനെ ലിസ്റ്റിനും ബേബി ഗേളിന്റെ സംവിധായകനും സമൂഹമാധ്യമത്തില്‍ നിന്ന് അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇതാണ് സംശയത്തിന് കാരണമായത്.

മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. കൊച്ചിയില്‍ ഒരു സിനിമാ പരിപാടിയില്‍ പങ്കെടുക്കവെയാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നടന്റെ പേരോ ചെയ്ത തെറ്റോ ലിസ്റ്റിന്‍ വെളിപ്പെടുത്തിയില്ല.

vachakam
vachakam
vachakam

മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന തുടര്‍ പരാജയങ്ങള്‍ അലട്ടുന്ന പ്രമുഖ നടനാണ് ലിസ്റ്റിന്‍ നിര്‍മിക്കുന്ന പുതിയ പടത്തിലെ നായകന്‍. ലിസ്റ്റിനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാനാണ് നടന്‍ ഈ സിനിമ ഏറ്റെടുത്തതെന്നാണ് വിവരം. എന്നാല്‍ ചിത്രീകരണം തുടരവേ ഒരാഴ്ച ലീവ് വേണമെന്ന് നടന്‍ ആവശ്യപ്പെട്ടുവെങ്കിലും ലിസ്റ്റിന്‍ വഴങ്ങിയില്ല.

തുടര്‍ന്ന് സിനിമ സെറ്റില്‍ എത്താതിരുന്ന നടന്‍ മറ്റൊരു സിനിമയില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് നടനെതിരെ ലിസ്റ്റിന്‍ പരസ്യമായി രംഗത്തെത്തിയത്.

നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. നടനെതിരെ ലിസ്റ്റിന്‍ ഫിലിം ചേംബറിലും നിര്‍മാതാക്കളുടെ സംഘടനയിലും പരാതി നല്‍കാനൊരുങ്ങിയെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam