ചെന്നൈ: രാഘവ ലോറൻസ് സംവിധാനം ചെയ്ത് നായകനായി എത്തുന്ന കാഞ്ചന 4യിൽ നിർണായക കഥാപാത്രവുമായി നയൻതാര എത്തുന്നതായി റിപ്പോർട്ടുകൾ. ചിത്രത്തിൽ വാമ്പയർ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നതെന്നാണ് വിവരം.
ചിത്രത്തിന്റെ ഫ്ലാഷ്ബാക്ക് രംഗങ്ങളിലും നയൻതാര പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ രശ്മിക മന്ദാനയ്ക്കായി പരിഗണിച്ചിരുന്ന കഥാപാത്രത്തിലേക്കാണ് നയൻതാര എത്തുന്നതെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
ഹൊറർ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള നയൻതാര, മായ, ഐറ, ഡോറ, കൊലൈയുതിർ കാലം തുടങ്ങിയ ചിത്രങ്ങളിലൂടെ ഇതിനകം തന്നെ ഈ വിഭാഗത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ജൂൺ 20ന് ആരംഭിക്കുന്ന രണ്ടാം ഷെഡ്യൂളിൽ നയൻതാര ചിത്രീകരണ സംഘത്തോടൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ആദ്യഘട്ട ഹൊറർ-കോമഡി രംഗങ്ങളുടെ ചിത്രീകരണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
നയൻതാരയുടെ വരവോടെ ചിത്രത്തിലെ നായികമാരുടെ എണ്ണം മൂന്നാകും. പൂജ ഹെഗ്ഡെ, നോറ ഫത്തേഹി എന്നിവരാണ് മറ്റ് പ്രധാന നായികമാർ.
ആയിരത്തിലധികം ഫൈറ്റർമാരെ ഉൾപ്പെടുത്തി ഒരുക്കുന്ന വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്നാണ് റിപ്പോർട്ട്. പൂജ ഹെഗ്ഡെയും ആക്ഷൻ രംഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
ഗ്രൂപ്പ് ഡാൻസറായി കരിയർ ആരംഭിച്ച രാഘവ ലോറൻസ്, മുനിയിലൂടെയാണ് പിന്നീട് വലിയ വിജയപരമ്പരയ്ക്ക് തുടക്കമിട്ടത്. സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ‘മുനി’.
തുടർന്ന് കാഞ്ചന (2011), കാഞ്ചന 2 (2015), കാഞ്ചന 3 (2019) എന്നീ ചിത്രങ്ങൾ വൻ ബോക്സ് ഓഫീസ് വിജയങ്ങളായി മാറി.
‘കാഞ്ചന’ ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമായ ‘കാഞ്ചന 4’ നിർമ്മിക്കുന്നതും രാഘവ ലോറൻസ് തന്നെയാണ്. അദ്ദേഹത്തിന്റെ സ്വന്തം നിർമ്മാണ കമ്പനിയായ രാഘവേന്ദ്ര പ്രൊഡക്ഷൻസ് ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
ഹൊറർ, കോമഡി, ആക്ഷൻ ഘടകങ്ങൾ സമന്വയിപ്പിച്ച് ഒരുക്കുന്ന ‘കാഞ്ചന 4’ തമിഴ് സിനിമയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്





