അനന്ത്-രാധിക വിവാഹത്തിൽ പങ്കെടുത്ത പ്രധാന താരങ്ങളിൽ ഒരാളായിരുന്നു കിം കർദാഷിയാൻ. ദേശി ലുക്കിലാണ് കിം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടി ഐശ്വര്യയ്‌ക്കൊപ്പമുള്ള കിമ്മിൻ്റെ ഒരു സെൽഫിയും ശ്രദ്ധ നേടിയിരുന്നു.
ഐശ്വര്യയെ ക്യൂൻ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കിം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അംബാനി കല്യാണത്തില്‍ പങ്കെടുക്കാനായി കിം എത്തിയത്. കിമ്മിനൊപ്പം സഹോദരി ക്ലോ കദാർഷിയനും എത്തിയിരുന്നു.
മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രമാണ് കിം ധരിച്ചത്. കൈത്തറിയിലുള്ള ലെഹംഗയാണ് കിമ്മിൻ്റെ വസ്ത്രത്തിൻ്റെ കേന്ദ്രഭാഗം. ഈ മാസ്റ്റർപീസ് ഇന്ത്യൻ നെയ്ത്തുകാരുടെ സൂക്ഷ്മമായ കലാവൈഭവം കാണിക്കുന്നു,
ആഡംബര തുണിത്തരങ്ങളും സങ്കീർണ്ണമായ ഡിസൈനുകളും സംയോജിപ്പിച്ച വസ്ത്രമായിരുന്നു ഇത്. മിജ്‌വാൻ ദുപ്പട്ടയാണ് നൽകിയത്. ഈ അതിമനോഹരമായ ദുപ്പട്ട സ്കല്ലോപ്പ്ഡ് സർദോസി ബോർഡറുകളും മുത്തും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്