മുൻ കാനഡാ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഗായിക കാറ്റി പെറിയും പ്രണയത്തിൽ ആണെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ ജസ്റ്റിൻ ട്രൂഡോയുമായുള്ള പ്രണയ വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി കാറ്റി പെറി രംഗത്ത്.
മുൻ കാനഡാ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഗായിക കാറ്റി പെറിയും വിഷയത്തിൽ തന്റേതായ രസകരമായ പരാമർശങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിലൂടെ ആ ഗോസിപ്പുകൾക്ക് കൂടുതൽ ചൂടേകുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഒക്ടോബർ 13-ന് ലണ്ടനിൽ നടന്ന “ലൈഫ്‌ടൈംസ് ടൂർ” ആദ്യ ഷോയ്ക്കിടെയാണ് സംഭവം നടന്നത്. കഴിഞ്ഞ ആഴ്ച കാലിഫോർണിയയിലെ ഒരു യാച്ചിൽ ട്രൂഡോയും പെറിയും ചുംബിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ ഇവരുടെ പ്രണയവാർത്തകൾക്ക് കൂടുതൽ പരസ്യമായിരുന്നു.
അതേസമയം പെറിയോട് ഒരു ആരാധകൻ പ്രണയം പറഞ്ഞതും രസകരമായ വിവാദത്തിന് തിരി കൊളുത്തി. സംഭവം ഇങ്ങനെ ആണ്. വൈറലായ ഒരു TikTok വീഡിയോയിൽ, ഒരു ആരാധകൻ പെറിയുമായി സ്റ്റേജിൽ സംസാരിക്കുന്നതും അവളോട് ചോദിക്കുന്നതും ആണ് കാണാനാകുന്നത്. ഒരു ബോർഡും ഉയർത്തി പിടിച്ചാണ് ആരാധകൻ എത്തിയത്.
“നിന്റെ ബോർഡിൽ എന്താണ് എഴുതിയിരിക്കുന്നത്?” എന്ന് പെറി ചോദിക്കുന്നു.
“നീ സിംഗിളാണെന്ന് കേട്ടു?” എന്ന് അവൻ മറുപടി പറയുന്നു:
“ഞാൻ സിംഗിളാണെന്ന് കേട്ടോ? അതെന്തൊരു രസകരം!” എന്നാണ് അത് കേട്ട പെറി ചിരിച്ചു കൊണ്ട് മറുപടി പറയുന്നത്.
“Katy Perry, will you marry me?” എന്ന് എഴുതിയിരിക്കുന്ന ബോർഡ് ആരാധകൻ ഉയർത്തി കാണിച്ചു, അതിനൊപ്പം അവൻ മുട്ടുകുത്തി പ്രണയവും അറിയിച്ചു.
“നീ 48 മണിക്കൂർ മുമ്പ് ചോദിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു” എന്നാണ് പെറി അതിനു ചിരിച്ചുകൊണ്ട് മറുപടി നൽകിയത്. കഴിഞ്ഞ സെപ്റ്റംബർ അവസാനവാരം ട്രൂഡോയുമൊത്ത് സാന്റാ ബാർബറയിലെ യാച്ച് യാത്രയെ ഓർമ്മിപ്പിക്കുന്നത് പോലെ ആയിരുന്നു താരത്തിന്റെ മറുപടി. ഇത് ഇവരുടെ പ്രണയ വാർത്ത സത്യമെന്ന് ആരാധകർക്ക് ഉറപ്പിക്കാൻ കാരണമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്