ഹാസൻ: പ്രീ-വെഡിംഗ് ഷൂട്ടിംഗിനിടെ ക്ഷേത്രത്തിനകത്ത് ഷൂ ധരിച്ചതിനെച്ചൊല്ലി തർക്കം. ഫോട്ടോഗ്രാഫർമാരെ നാട്ടുകാർ മർദിച്ചതായി പരാതി. കർണാടകയിലെ സക്ലേഷ്പുർ താലൂക്കിലെ മരഗുണ്ടയിലുള്ള പ്രശസ്തമായ ഭൈരവേശ്വര ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ക്ഷേത്ര പരിസരത്ത് പ്രീ-വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിക്കൊണ്ടിരുന്ന സംഘത്തിലെ ഫോട്ടോഗ്രാഫർമാർ ഷൂ ധരിച്ച് അകത്തുകയറി എന്ന് ആരോപിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്. തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.5 ഫോട്ടോഗ്രാഫർമാർക്ക് മർദനമേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തങ്ങളുടെ ക്യാമറകളും മൊബൈൽ ഫോണുകളും നാട്ടുകാർ തകർത്തതായി ഫോട്ടോഗ്രാഫർമാർ ആരോപിക്കുന്നു. ക്ഷേത്രത്തിന്റെ വിശുദ്ധി തകർക്കുന്ന രീതിയിലാണ് ടൂറിസ്റ്റുകളും ഫോട്ടോഷൂട്ട് സംഘങ്ങളും പെരുമാറുന്നതെന്ന് നാട്ടുകാർ പറയുന്നു. വസ്ത്രധാരണ രീതി ലംഘിക്കുന്നതായും പരിസരം മലിനമാക്കുന്നതായും ആരോപിച്ച് ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കണമെന്ന് ഇവർ അധികൃതരോട് ആവശ്യപ്പെട്ടു.
പരാതി നൽകിയിട്ടും എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തില്ലെന്നാരോപിച്ച് നൂറുകണക്കിന് ഫോട്ടോഗ്രാഫർമാർ സക്ലേഷ്പുർ റൂറൽ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. ഇത് പോലീസും ഫോട്ടോഗ്രാഫർമാരും തമ്മിലുള്ള വാക്കേറ്റത്തിനും ഉന്തും തള്ളും വരെ എത്തിച്ചു. ഹാസൻ ജില്ലാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
