മുംബൈ: കരീന കപൂറും സെയിഫ് അലി ഖാനും ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ്. താരങ്ങളുടെ സന്തുഷ്ടകരമായ ദാമ്പത്യത്തിനും ആരാധകർ ഏറെയാണ്. എന്നാൽ ഇപ്പോൾ താര ദമ്പതികൾ പിരിയാൻ ഒരുങ്ങുകയാണോ എന്ന ഭയത്തിൽ ആണ് ആരാധകർ. കരീനയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഈ സംശയത്തിന് കാരണം.
ജീവിതത്തില്‍ അനുഭവിച്ച് മാത്രം അറിയേണ്ട കാര്യം എന്ന് പറഞ്ഞു നടി കരീന കപൂര്‍ ഖാന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് വലിയ ചര്‍ച്ചയാവുന്നത്. കരീനയുടെ ഭര്‍ത്താവ് സെയ്ഫ് അലി ഖാനെതിരെ ജനുവരി 16ന് നടന്ന ആക്രമണ സംഭവവും തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കും ശേഷമാണ് നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നിരിക്കുന്നത്.
"വിവാഹം, വിവാഹമോചനം, ഉത്കണ്ഠ, പ്രസവം, പ്രിയപ്പെട്ട ഒരാളുടെ മരണം, രക്ഷാകർതൃത്വം എന്നിവ നിങ്ങൾക്ക് ഒരിക്കലും മനസ്സിലാകില്ല. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് വരെ, ജീവിതത്തിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും അനുമാനങ്ങളും യാഥാർത്ഥ്യങ്ങളല്ല. നിങ്ങളുടെ ഊഴമാകുമ്പോൾ ജീവിതത്തില്‍ അത് അനുഭവിക്കും വരെ നിങ്ങൾ എല്ലാവരേക്കാളും മിടുക്കനാണെന്ന് നിങ്ങൾ കരുതുന്നു " എന്നാണ് കരീന തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തത്.
എന്നാൽ ഇതില്‍ വിവാഹ മോചനം അടക്കം വാക്കുകള്‍ കണ്ടതിന് പിന്നാലെ ആണ് വലിയ അഭ്യൂഹങ്ങൾ ഉടലെടുത്തത്. കരീന സ്വന്തം ജീവിത അനുഭവങ്ങളാണ് പങ്കുവച്ചത് എന്നും, അവര്‍ ഇത്തരം ഒരു അവസ്ഥയിലൂടെയാണോ കടന്നുപോകുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്