'ഞാന്‍ തകര്‍ന്നിരിക്കുന്നു, കലശലായ ദേഷ്യവും ഉണ്ട്'; സുഖപ്പെടുത്താന്‍ പറയുന്നവരോട് പ്രതികരിച്ച് ജസ്റ്റിന്‍ ബീബര്‍

JUNE 17, 2025, 8:25 PM

മുംബൈ: തന്റെ മാനസികാരോഗ്യത്തെക്കുറിച്ച് വീണ്ടും ആശങ്ക പ്രകടിപ്പിച്ച് കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. തന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ മനസ് തകര്‍ന്നതായി സമ്മതിച്ചുകൊണ്ടും തന്നിലെ കോപ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതും എങ്ങനെയെന്ന് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റില്‍ വളരെ ആത്മാര്‍ത്ഥമായി പങ്കിട്ടിട്ടുണ്ട്. 



''ആളുകള്‍ എന്നോട് സുഖമായിരിക്കാനും മനസിനെ സുഖപ്പെടുത്താും പറയുന്നുണ്ട്. എനിക്ക് എന്നെത്തന്നെ ശരിയാക്കാന്‍ കഴിയുമായിരുന്നെങ്കില്‍, ഞാന്‍ ഇതിനകം തന്നെ സുഖപ്പെടുത്തുമായിരുന്നു എന്ന് നിങ്ങള്‍ കരുതുന്നില്ലേ? ഞാന്‍ തകര്‍ന്നിരിക്കുന്നുവെന്ന് എനിക്കറിയാം. എനിക്ക് കലശലായ ദേഷ്യവും അതുമൂലമുള്ള പ്രശ്നങ്ങളും ഉണ്ടെന്ന് എനിക്കറിയാം. അവരെപ്പോലെ എന്നെ ശരിയാക്കണമെന്ന് പറഞ്ഞ ആളുകളെപ്പോലെയാകാന്‍ ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ ജോലി ചെയ്യാന്‍ ശ്രമിച്ചു. അത് എന്നെ കൂടുതല്‍ ക്ഷീണിതനും ദേഷ്യക്കാരനുമാക്കുന്നു.'- അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam