ജോജു ജോർജ്–ഷാജി കൈലാസ് ചിത്രം ‘വരവ്’ റിലീസ് മാറ്റി; പുതിയ തീയതി ഉടൻ 

JUNE 16, 2026, 12:49 AM

കൊച്ചി: ജോജു ജോർജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജൂൺ 12ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ ചില സാങ്കേതിക കാരണങ്ങളെത്തുടർന്നാണ് റിലീസ് തീയതിയിൽ മാറ്റം വരുത്തിയതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ‘വരവ്’ ടീം വ്യക്തമാക്കി.

ഷാജി കൈലാസും ജോജു ജോർജും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമയ്ക്ക് വലിയ ശ്രദ്ധ ലഭിച്ചിരുന്നു. റിലീസ് നീട്ടിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

vachakam
vachakam
vachakam

അതേസമയം, ചിത്രത്തിന്റെ പുതിയ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുകയാണ്.

നിർമാതാക്കൾ പങ്കുവച്ച കുറിപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്ത‌്, ജോജു ജോർജ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ജൂൺ 12ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന 'വരവ്', എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ്, ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്. മികച്ച ഒരു സിനിമാനുഭവം നിങ്ങളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതുവരെ നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.'വരവ്' പുതിയ റിലീസ് തീയതിയുമായി ഉടൻ തന്നെ നിങ്ങളുടെ മുന്നിലെത്തുന്നതായിരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam