ജെനീലിയ എന്റെ ബെസ്റ്റ് ഫ്രണ്ടാണ് : ജയംരവി

SEPTEMBER 27, 2023, 6:40 AM

ജയം രവിയെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി ഐ.അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ഇരൈവൻ റിലീസിന് തയ്യാറെടുക്കുകയാണ്. 

അസിൻ അടക്കമുള്ള നായികമാർക്കൊപ്പം അഭിനയിച്ച് ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള ജയം രവി തന്റെ നായികമാരെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.  അസിനെ കുറിച്ച് ചോദിച്ചപ്പോൾ വളരെ പ്രൊഫഷണലായ നടിയാണ് അസിൻ എന്നാണ് താരം പറഞ്ഞത്. ജെനീലിയയെ തന്റെ ഉറ്റ സുഹൃത്തായും താരം വിശേഷിപ്പിച്ചു. 'അസിൻ വളരെ പ്രൊഫഷണലാണ്. അത്തരം ഒരു രീതി മെയ്ന്റെയ്ൻ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. സമയത്തിന് വരും. മേക്കപ്പ്, വസ്ത്രം തുടങ്ങി എല്ലാ കാര്യത്തിലും ശ്രദ്ധയുണ്ട്. സംവിധായകൻ ചിന്തിക്കുന്നത് മനസിലാക്കി ചെയ്യും.'

 'അസിൻ തനിക്ക് സാറ്റിസ്ഫാക്ഷൻ കിട്ടുന്നത് വരെ റീടേക്ക് എടുത്ത് അഭിനയിക്കാൻ തയ്യാറാണ്. ജെനീലിയ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഇപ്പോഴും സൗഹൃദമുണ്ട്. കല്യാണത്തിനും പോയിരുന്നു. ഞാൻ പ്രണയിച്ചിരുന്ന സമയത്ത് എന്നെ ഹെൽപ്പ് ചെയ്തത് ജെനീലിയയാണ്.

vachakam
vachakam
vachakam

 അസിനെപ്പോലെ തന്നെ നയൻതാരയും വളരെ പ്രൊഫഷണലാണ്.' 'അല്ലെങ്കിൽ ഇത്രയും വർഷം സിനിമയിൽ നിൽക്കാൻ കഴിയില്ല. സിനിമയെ കുറിച്ച് നല്ല അറിവുണ്ട്. തൃഷ വളരെ ഫണ്ണിയാണ്. അതുപോലെ ഭാവന വളരെ നാച്വറൽ ആക്ടറാണ് എന്നും , ജയം രവി  പറയുന്നു. 

അതേസമയം ജയംരവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ത്രില്ലർ ഇരൈവൻ, കുറ്റവാളികളെ നിയമവ്യവസ്ഥിതിയുടെ പുഴുതുകളിലൂടെ രക്ഷപ്പെടാൻ അനുവദിക്കാതെ എൻകൗണ്ടറുകളിലൂടെ കൊല്ലുന്ന പൊലീസ് ഓഫീസറായാണ് ജയം രവി ചിത്രത്തിലെത്തുന്നത്. 

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ജയറാം ജിയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ആശിഷ് വിദ്യാർത്ഥി, നരേൻ, ബോളിവുഡ് താരം രാഹുൽബോസ്, ബിഗ് ബോസ്സ് സീസൺ ഫൈവ് മത്സരാർത്ഥി ലച്ചു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam