ദീപിക പദുക്കോണിനെ 'സ്പിരിറ്റിൽ' നിന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ പുറത്താക്കിയെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാ വിഷയമായിരുന്നു. എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയില്ലെന്ന ദീപികയുടെ ആവശ്യം സന്ദീപിന് അംഗീകരിക്കാൻ കഴിഞ്ഞില്ല എന്നതാണ് നടിയെ ചിത്രത്തിൽ നിന്ന് പുറത്താക്കാൻ കാരണമായി പറയുന്നത്.
ഇപ്പോൾ, സന്ദീപ്-ദീപിക വിവാദത്തിൽ ദീപികയെ പിന്തുണച്ച് സംവിധായകൻ മണിരത്നം രംഗത്തെത്തിയിട്ടുണ്ട്. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ മണിരത്നം ഇതിനെക്കുറിച്ച് സംസാരിച്ചു.
"അത് ന്യായമായ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അവർക്ക് അത് ആവശ്യപ്പെടാൻ കഴിയുന്ന ഒരു സ്ഥാനത്ത് എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു സംവിധായകൻ എന്ന നിലയിൽ, നിങ്ങൾ കാസ്റ്റിംഗ് നടത്തുമ്പോൾ ആ കാര്യങ്ങൾ പരിഗണിക്കണമെന്ന് ഞാൻ കരുതുന്നു. ആവശ്യപ്പെടുന്നത് യുക്തിരഹിതമായ കാര്യമല്ല. അത് ഒരു ആവശ്യകതയാണ്. അത് മുൻഗണന നൽകണമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ അത് അംഗീകരിക്കുകയും അത് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും വേണം," മണിരത്നം പറഞ്ഞു.
നേരത്തെ നടന്‍ അജയ് ദേവ്ഗണും ദീപികയ്ക്ക് പിന്തുണ അറിയിച്ച് സംസാരിച്ചിരുന്നു. "ആളുകള്‍ക്ക് അത് അത്ര സുഖകരമായിരിക്കില്ല എന്നതല്ല ഇവിടുത്തെ വിഷയം. മികച്ച സംവിധായര്‍ക്ക് അതില്‍ ഒരു പ്രശ്‌നവും ഉണ്ടാകാറില്ല. ഒരു അമ്മ എന്ന നിലയില്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നതിന് പുറമെ, മിക്ക ആളുകളും എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്", അജയ് ദേവ്ഗണ്‍ പറഞ്ഞു.
ദീപികയെ ചിത്രത്തില്‍ നിന്ന് മാറ്റി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബോളിവുഡ് നടി ത്രിപ്തി ദിമ്രിയെ സിനിമയിലെ നായികയായി സന്ദീപ് ഔദ്യോഗിക പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്