ഹോളിവുഡ് നടിയും നിർമ്മാതാവുമായ ശാരോൺ സ്റ്റോൺ, തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ രംഗമായ ബേസിക് ഇൻസ്റ്റിൻക്ററ് എന്ന സിനിമയിലെ ലെഗ് ക്രോസിങ് സീൻ തന്റെ കരിയറിലെ വഴിത്തിരിവായിരുന്നു എന്ന് പറയുന്നു. എന്നാൽ, അതിലൂടെ തനിക്ക് ലഭിച്ചത് ബഹുമതിയല്ല, മറിച്ച് താൻ ഒരു ലൈംഗിക പ്രചോദന പ്രതീകമായി മാറി എന്നാണ് താരം പറയുന്നത്. അത് എന്നെ ഒരു ഐകണാക്കി, പക്ഷേ അതിലൂടെ എനിക്ക് ബഹുമതി ലഭിച്ചില്ല" എന്നാണ് താരം പറഞ്ഞത്.
1992ലെ Basic Instinct എന്ന എറോട്ടിക് ത്രില്ലറിൽ, കഥരീൻ ട്രാമെൽ എന്ന കഥാപാത്രമായി ആണ് ശാരോൺ സ്റ്റോൺ അഭിനയിച്ചത്. ഒരു പോലീസ് അന്വേഷണത്തിനിടെ നടക്കുന്ന ചോദ്യം ചെയ്യലിനിടയിൽ, സ്റ്റോൺ തന്റെ കാലുകൾ ക്രോസ് ചെയ്ത് വീണ്ടും മാറ്റുന്ന രംഗം ഏറെ ചർച്ചാവിഷയമായിരുന്നു.
അത് സിനിമാ ചരിത്രത്തിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട സെക്‌സ് രംഗങ്ങളിൽ ഒന്നായി മാറി. ഇതിന് പിന്നാലെ താരവും സംവിധായകനുമായി സ്വരച്ചേർച്ച ഇല്ലായ്മയും ഉണ്ടായിരുന്നു. അഭിനയത്തിന്റെ ആദ്യ കാലങ്ങളിലായത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുന്നിൽ എങ്ങനെ നില്കണമെന്നതിനെ കുറിച്ച് ശാരോൺ സ്റ്റോണിന് ധാരണ ഇല്ലായിരുന്നു. എന്നാൽ അവൾക്ക് അത് മനസിലാക്കി കൊടുക്കാൻ സംവിധായകൻ പോൾ വേർഹോവൻ ശ്രമിച്ചില്ല. തുടർന്ന് തന്നെ ഫിലിമിൽ ആദ്യമായി കാണുമ്പോൾതന്നെ, "ഇത് ഞാൻ ഉദ്ദേശിച്ചതല്ല" എന്നു അവൾക്ക് തോന്നി, അത് അവളെ വലിയ രീതിയിൽ അസ്വസ്ഥയാക്കി. "അപ്പോൾ എനിക്ക് മനസ്സിലായി — ഞാൻ അനുമതി നൽകാതെ തന്നെ എന്റെ ദേഹം ഉപയോഗിക്കപ്പെട്ടിരിക്കുന്നു" എന്നാണ് ശാരോൺ സ്റ്റോൺ വ്യക്തമാക്കിയത്.
എന്നാൽ ആ സീൻ നീക്കം ചെയ്യാൻ നിയമപരമായ അധികാരം ഉണ്ടായിരുന്നുവെങ്കിലും, അത് സിനിമയുടെ ഭാഗമാക്കാൻ താരം പിന്നീട് സമ്മതിച്ചു. ആ ചിത്രത്തിന് ആ രംഗം ആവിശ്യമാണെന്ന് തോന്നിയതിനാലായിരുന്നു അത്.
"അരങ്ങേറ്റത്തിലെ ആ രംഗം എന്നെ ലോകം മുഴുവൻ അറിയാൻ കാരണമായി. ഞാൻ ഒറ്റ രാത്രിയിൽ സെലിബ്രിറ്റിയായി. എന്നാൽ, അതോടെ എനിക്ക് ഒരു പ്രൊഫഷണൽ നടിയായി ബഹുമതി ലഭിച്ചില്ല. സിനിമാ വ്യവസായം എന്നെഒരു ലൈംഗിക പ്രതീകമായി ആയി കണ്ടു, ഒരു നടിയായി അല്ല." എന്നും ശാരോൺ സ്റ്റോൺ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്