ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങിയ ‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പിന്നാലെ ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ സിനിമയിലെ ഹിപ്സ്റ്റര്‍ പ്രണവ് രാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
‘അലോക്’ എന്ന കഥാപാത്രമായാണ് പ്രണവ് രാജ് ചിത്രത്തില്‍ എത്തുന്നത്. ചിത്രം മെയ് മാസത്തില്‍ വേള്‍ഡ് വൈഡ് റിലീസിന് എത്തും. സിനിമയുടെ ട്രെയിലര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി മുന്നേറുകയാണ്. ജംഗിള്‍ ബീസ്റ്റ് തീം, വൈല്‍ഡ് ബീസ്റ്റ് തീം, ഓഷ്യന്‍ ബീസ്റ്റ് തീം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മ്യൂസിക് ട്രാക്കുകളിലായി ട്രെയിലര്‍ അവതരിപ്പിച്ചിരുന്നു. രവി ബസ്രൂര്‍ ഒരുക്കിയ സംഗീതമാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം.
‘കാട്ടാളന്‍’ സിനിമയ്ക്കായി രവി ബസ്രൂര്‍ ഒരുക്കിയ തീം മ്യൂസിക് അടുത്തിടെ പുറത്തിറങ്ങി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ‘മാര്‍ക്കോ’യ്ക്ക് ശേഷമുള്ള ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സുമായുള്ള അദ്ദേഹത്തിന്റെ സഹകരണമാണിത്. ‘കെജിഎഫ്’ ഉള്‍പ്പെടെയുള്ള പാന്‍-ഇന്ത്യന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രവി ബസ്രൂര്‍ ‘കാട്ടാളനിലും’ ശക്തമായ പശ്ചാത്തല സംഗീതം നല്‍കുമെന്ന പ്രതീക്ഷയുണ്ട്. കൂടാതെ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകനായ അജനീഷ് ലോക്‌നാഥും ചിത്രത്തിന് സംഗീതം നല്‍കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
