ഇങ്ങനെയുമുണ്ടോ ഒരു കൊതി!! വീഡിയോ കണ്ടത് 97 മില്യണ്‍ ആളുകള്‍

MARCH 27, 2024, 12:21 PM

ഭക്ഷണ ആസക്തിയെ ചെറുക്കാൻ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് വിശപ്പ് തോന്നിയില്ലെങ്കിലും വെറുതെ കഴിച്ചുപോകും. മുറിച്ചുവെച്ച പഴങ്ങള്‍, പലഹാരങ്ങള്‍ എന്നിങ്ങനെയുള്ള ഭക്ഷണത്തിനോടാണ് ഇത്തരത്തിലുള്ള താത്പര്യം തോന്നുക. ഭക്ഷണത്തിന്റെ രുചി മാത്രമല്ല എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുമെന്നതും ഈ താത്പര്യത്തിന്റൈ പിന്നിലെ കാരണമാണ്. അടുത്തിടെ, അത്തരമൊരു ഇൻസ്റ്റാഗ്രാം റീൽ വൈറലായി,

അവിനാശ് ജി.എസ് ഒഫീഷ്യല്‍ എന്നയാളുടെ അക്കൗണ്ടിലാണ് ഈ പങ്കുവെച്ചിരിക്കുന്നത്. തണ്ടില്‍ നിന്നും വേര്‍പെടുത്തി വൃത്തിയാക്കി വെച്ച ഒരു ബൗള്‍ മുന്തിരി ഫ്രിഡ്ജിലേയ്ക്ക് വെക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.

പാത്രം ഫ്രിഡ്ജിലേയ്ക്ക് വെക്കാന്‍ ശ്രമിക്കുമ്പോള്‍ മുന്തിരി എടുക്കാന്‍ തോന്നുകയും അപ്പോള്‍ തന്നെ ഫ്രിഡ്ജിന്റെ വാതില്‍ അടക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ഉടന്‍ തന്നെ വീണ്ടും ഫ്രിഡ്ജ് തുറന്ന് മുന്തിരിയെടുത്തു കഴിക്കുന്നു. വീണ്ടും ഫ്രിഡ്ജ് അടയ്ക്കുമ്പോള്‍ വീണ്ടും മുന്തിരിയെടുക്കുകയും അയാള്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം.

vachakam
vachakam
vachakam

വീണ്ടും വീണ്ടും കൂടുതല്‍ മുന്തിരി അയാള്‍ ബൗളില്‍ നിന്നെടുത്തു കഴിക്കുന്നത് തുടരുന്നതും വീഡിയോയിലുണ്ട്. ഒടുവില്‍ ഫ്രിഡ്ജില്‍ നിന്നും മുഴുവന്‍ മുന്തിരിയും അയാള്‍ പാത്രത്തോടെ എടുത്തുകൊണ്ട് കഴിക്കാന്‍ പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഫെബ്രുവരിയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ജനശ്രദ്ധ പിടിച്ചുപറ്റിയത് വളരെ വേഗത്തിലാണ്. ഇതിനകം 97 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam