നടി മീത രഘുനാഥ് വിവാഹിതയായി. ജന്മനാടായ ഊട്ടിയിലായിരുന്നു താരത്തിന്റെ വിവാഹ ചടങ്ങുകള്‍ നടന്നത്. വളരെ ലളിതമായ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ മീത തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.
മാര്‍ച്ച് 17 നു നടന്ന ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഭര്‍ത്താവിനൊപ്പമുളള മീതയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
അതേസമയം ഭര്‍ത്താവിന്റെ പേരോ മറ്റ് വിവരങ്ങളോ താരം പങ്കുവച്ചിട്ടില്ല. നിരവധി പേരാണ് നവദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. മുതല്‍ നീ മുടിവും നീ, ഗുഡ് നൈറ്റ് എന്നീ തമിഴ് ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീത രഘുനാഥ്. ഗുഡ് നൈറ്റ് എന്ന സിനിമയില്‍ മണികണ്ഠന്റെ ഭാര്യയുടെ വേഷത്തിലാണ് മീത എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്
"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു
''കർമ്മം മധുരം"; ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാറ്റി പെറി
ടോക്കിയോ തെരുവുകളെ ഇളക്കിമറിച്ച് ഹാമിൽട്ടന്റെ ഡ്രിഫ്റ്റിംഗ്; ഒപ്പം കിം കർദാഷിയാനും