പുതുതലമുറയോട് സഹതാപം തോന്നുന്നു; എ.ഐയുടെ അപകടത്തെ കുറിച്ചുള്ള സൂചന നൽകി സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ

MAY 8, 2023, 8:33 PM

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യർക്ക് ഒരുപോലെ അനുഗ്രഹവും ഉപ​ദ്രവകാരിയുമാണ് എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ എ.ഐയുടെ അപകടത്തെ കുറിച്ചുള്ള സൂചന നൽകുന്ന ഒരു വിഡിയോ പങ്കുവെച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ.   

പുതുതലമുറയോട് തനിക്ക് സഹതാപം തോന്നുന്നുവെന്ന് കുറിച്ച് കൊണ്ട് ആണ് അദ്ദേഹം വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ ചൈനയിലെ ഒരു ക്ലാസ് റൂമിൽ നിന്നുള്ളതാണ്. ചൈനയിലെ ക്ലാസ് മുറികൾ വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ എ.ഐ ബാൻഡുകൾ ഉപയോഗിക്കുന്നതായാണ് റഹ്മാൻ പങ്കിട്ട വിഡിയോയിൽ കാണിക്കുന്നത്. 

വിദ്യാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനും അവരുടെ വികാരങ്ങളെക്കുറിച്ച് അധ്യാപകനെ അറിയിക്കാനും ബാൻഡിന് കഴിയും. വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്താൻ ക്ലാസ് മുറികളിലും സ്കൂൾ പരിസരങ്ങളിലും റോബോട്ടുകൾ ഉള്ളതായും വിഡിയോയിൽ കാണാം.

vachakam
vachakam
vachakam

2019-ൽ പുറത്തുവന്ന ആ വിഡിയോ വീണ്ടും പങ്കുവെച്ചുകൊണ്ട് പുതിയ തലമുറയോട് എനിക്ക് സഹതാപം തോന്നുന്നു, അവർ ഒരേ സമയം അനുഗ്രഹിക്കപ്പെട്ടവരും ശപിക്കപ്പെട്ടവരുമാണോ? കാലത്തിന് മാത്രമേ അത് തെളിയിക്കാൻ കഴിയൂ എന്നാണ് എ.ആർ റഹ്‌മാൻ  കുറിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam