മുംബൈ: ബോളിവുഡിലെ ഏവർക്കും പ്രിയപ്പെട്ട താരജോടികളാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. ഇപ്പോൾ താരങ്ങൾ തങ്ങളുടെ വർലിയിലെ ആഡംബര അപ്പാർട്ട്മെന്റ് വിറ്റ വാർത്തയാണ് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
ഒബ്‌റോയ് 360 വെസ്റ്റ് പ്രോജക്റ്റിനുള്ളിൽ കടലിന് അഭിമുഖമായുള്ള ഇവരുടെ അപ്പാർട്ട്മെന്റ് വൻ തുകയ്ക്ക് വിറ്റതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 39-ാം നിലയിൽ 6830 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റ് ആണ് വില്പന നടത്തിയത്.
ജനുവരി 31-ന് നടന്ന രജിസ്റ്റർ രേഖകൾ പ്രകാരം 4.80 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം അടച്ചിരിക്കുന്നത്. ചതുരശ്ര അടിയ്ക്ക് 1.17 ലക്ഷം രൂപ വെച്ച് 80 കോടിയ്ക്കായിരുന്നു വിൽപ്പനയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്