ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന യാഷ് ചിത്രം ടോക്സിക്ക്. ഗീതു സംവിധാനം ചെയ്യുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ടോക്സിക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ടൊരു വലിയ അപ്ഡേറ്റ് ആണ് പുറത്തു വന്നിരിക്കുന്നത്.
ടോക്സിക് പാൻ ഇന്ത്യ അല്ല പാൻ വേൾഡ് ആയിട്ടാകും റിലീസ് ചെയ്യുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കഥയ്ക്ക് ആഗോള സ്വഭാവം ഉണ്ടെന്നും അതിനാലാണ് ഇംഗ്ലീഷിൽ കൂടി എടുക്കുന്നതെന്നുമാണ് ലഭിക്കുന്ന വിവരം.
ഇത് കൂടാതെ ഇന്ത്യൻ, അന്തർദേശീയ ഭാഷകളിലേക്കും ടോക്സിക് ഡബ്ബ് ചെയ്ത് പ്രദർശനത്തിന് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്