തലൈവ ഒരു പൊളിറ്റിക്കൽ പടമല്ലെന്ന് എ എൽ വിജയ്

MARCH 5, 2026, 12:16 AM

വിജയ്‌യെ നായകനാക്കി എ എല്‍ വിജയ്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തലൈവ. അമല പോൾ ആയിരുന്നു സിനിമയിൽ നായിക. 

2013ൽ റീലീസ് ചെയ്ത ചിത്രം വൻ കളക്ഷൻ ആണ് തിയേറ്ററിൽ നിന്ന് നേടിയത്. സിനിമയ്ക്ക് തിരക്കഥ എഴുതിയതും സംവിധായകൻ വിജയ്‍ ആയിരുന്നു. 

സിനിമയുടെ ടാഗ് ലൈനിനെ ചൊല്ലി അന്ന് തന്നെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു, തലൈവ: ടൈം ടു ലീഡ്എന്നായിരുന്നു ടാഗ് ലൈൻ. തലൈവ എന്നത് മാത്രമായിരുന്നു തന്റെ സിനിമയുടെ പേരെന്നും ടൈം ടു ലീഡ് എന്ന് ചേർത്തത് സിനിമയുടെ പ്രൊഡ്യൂസർ ആണെന്നും പറയുകയാണ് സംവിധായകൻ എ എല്‍ വിജയ്‍.

vachakam
vachakam
vachakam

തലൈവ എന്നത് മാത്രമാണ് എന്റെ ടൈറ്റിൽ അതിനൊപ്പം ടൈം ടു ലീഡ് എന്ന് ചേർത്തിരുന്നത് സിനിമയുടെ പ്രൊഡ്യൂസർ ആണ്. ആ ടൈറ്റിലിന് അത് കൃത്യം ആയത് കൊണ്ടാണ് അത് ചേർത്തത്. തലൈവ ഒരു പൊളിറ്റിക്കൽ സിനിമ അല്ല. അത് ആ രീതിയിൽ ആളുകളിലേക്ക് എത്തിയത് ഞങ്ങൾക്ക് വലിയ ഷോക്ക് ആയിരുന്നു.

സത്യരാജ് സാറിനെ ആശ്രയിച്ചിരുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടായിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തോടെ ആ സ്ഥാനത്തേക്ക് മകൻ വിജയ് വന്നു. അത്രയേയുള്ളൂ, ആ കൂട്ടത്തിന് ഒരു തെളിവാണ് ആയി എന്നത് അല്ലാതെ മറ്റൊന്നും ഇല്ല. അതൊരു നോൺ പൊളിറ്റിക്കൽ പടമാണ്. അതിനെ എന്തിനാണ് പൊളിറ്റിക്കൽ ചിത്രമായി മാറ്റിയത് എന്ന് അറിയില്ല, എ എല്‍ വിജയ്‍ പറഞ്ഞു. 

vachakam
vachakam
vachakam

#ALVijay about Thalaiva- #Thalaiva is the title of the film and the tagline “Time to Lead” was suggested by my producer.- Thalaiva is not a political film. The story is about #Vijay sir taking over Sathyaraj sir’s kingdom after him.#JanaNayaganpic.twitter.com/0NOUGMzawI

— Movie Tamil (@_MovieTamil) March 3, 2026

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam