ഒരു യൂട്യൂബർക്ക് കേരളത്തിൽ ഫാൻസ് അസോസിയേഷൻ. ധ്രുവ് റാഠിയുടെ പേരിൽ നിലമ്പൂരിലെ ജനതപ്പടിയിലാണ് ഫാൻസ് അസോസിയേഷൻ ആരംഭിച്ചിരിക്കുന്നത്.
ഇത് അറിയിച്ചുകൊണ്ടുള്ള ഒരു ഫ്‌ളെക്‌സ് കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ജനാധിപത്യം വീണ്ടെടുക്കാൻ പ്രയത്നിച്ച സോഷ്യൽ മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ എന്നാണ് ഫ്ലെക്സിൽ എഴുതിയിരിക്കുന്നത്.
ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2024 പുറത്തുവന്നതോടെയാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ യൂട്യൂബർ ധ്രുവ് റാഠി ട്രെന്റിങ്ങായി മാറിയത്.
തെരഞ്ഞെടുപ്പിന് മുൻപും പ്രചാരണ വേളയിലും രാജ്യത്തെ പൊതുജനത്തെ സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. കേന്ദ്ര സർക്കാറിനെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്നതായിരുന്നു ധ്രുവിന്റെ വീഡിയോകൾ.
കോടിക്കണക്കിന് കാഴ്ചക്കാരാണ് ധ്രുവിന്റെ വീഡിയോകൾക്കുണ്ടായിരുന്നത്. ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരിൽ ധ്രുവ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് കോടിക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ വീഡിയോ ചർച്ചയാവുകയും ചെയ്തിരുന്നു.
21.5 മില്യൺ പേരാണ് 29 കാരനായ ഹരിയാന സ്വദേശിയായ ധ്രുവ് റാഠി യൂട്യൂബിൽ ഫോളോവേഴ്സായിട്ടുള്ളത്. ഓരോ വീഡിയോയും വൈറൽ. ഒരൊറ്റ ദിവസത്തിനുള്ളിൽ പതിനാറ് മില്യൺ ആളുകൾ വരെ വീഡിയോ കാണുന്നുണ്ട്. ധ്രുവിന്റെ വീഡിയോകൾ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. നേരത്തെയുള്ള കണക്കുകൾപ്രകാരം ഇൻസ്റ്റാഗ്രാമിൽ നാലര കോടിയും യുട്യൂബിൽ അഞ്ചര കോടിയും റീച്ച് എത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്