നടൻ ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഒരു വർഷം പിന്നിടുമ്പോൾ ധനുഷിന്റെ പുതിയ പ്രണയബന്ധത്തെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
നടി മൃണാൾ താക്കൂറുമായി ധനുഷ് പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. അടുത്തിടെ ചില പരിപാടികളിൽ ഇരുവരുടെയും ഒരുമിച്ചുള്ള സാന്നിദ്ധ്യമാണ് ഗോസിപ്പുകൾക്ക് ശക്തി പകർന്നത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനായിരുന്നു മൃണാൾ താക്കൂറിന്റെ പിറന്നാളാഘോഷം നടന്നത്. ഈ ആഘോഷപരിപാടിയിൽ ധനുഷ് എത്തിയിരുന്നു.
അതുപോലെ തന്നെ മൃണാളിന്റെ ബോളിവുഡ് ചിത്രം സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനും ധനുഷ് മുംബയിലെത്തിയിരുന്നു. ഈ ചടങ്ങിൽ മൃണാളും ധനുഷും കൈപിടിച്ച് സൗഹൃദം പങ്കിടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇതുവരെ ധനുഷോ മൃണാളോ ഈ ഗോസിപ്പുകളെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്