ചെന്നൈ: മൂത്തമകൻ യാത്രയുടെ ഗ്രാജുവേഷന്‍ ചടങ്ങില്‍ ഒന്നിച്ച് നടൻ ധനുഷും മുന്‍ഭാര്യയും സംവിധായികയുമായ ഐശ്വര്യ രജനീകാന്തും.
വിവാഹമോചനം ലഭിച്ച ശേഷം, മകന്‍റെ ബിരുദദാന ചടങ്ങ് ആഘോഷിക്കാൻ ഇരുവരും ഒന്നിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ബിരുദദാന ദിനത്തിലെ കുടുംബത്തിന്റെ രണ്ട് ചിത്രങ്ങൾ ധനുഷ് പങ്കുവച്ചു. നേരത്തെ, തങ്ങളുടെ രണ്ട് മക്കളായ യാത്രയുടെയും ലിംഗയുടെയും കായിക ദിന പരിപാടിയിൽ പങ്കെടുക്കാൻ ധനുഷും ഐശ്വര്യയും ഒരുമിച്ച് എത്തിയിരുന്നു.
18 വർഷത്തെ ദാമ്പത്യത്തിന് ശേഷം ധനുഷും ഐശ്വര്യയും വേർപിരിയുന്നതായി 2022 ജനുവരി 17 ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇരുവരെയും ഒരുമിപ്പിക്കാന്‍ കുടുംബത്തില്‍ ഏറെ ശ്രമം നടന്നിരുന്നു.
2024 ഏപ്രിലിൽ ദമ്പതികൾ വിവാഹമോചനത്തിന് ഔദ്യോഗികമായി അപേക്ഷ നൽകി. 2024 നവംബറിൽ വിവാഹമോചനം ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്