താരസംഘടനയായ 'അമ്മ'യില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് ശ്വേത മേനോനും ദേവനും തമ്മിലെന്ന് സൂചന.
ജഗദീഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുമെന്നത് വലിയ വാര്‍ത്തയായിരുന്നു. വനിത നേതൃത്വത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ജഗദീഷിന്റെ നിലപാടിനെ പുരോഗമനപരം എന്നാണ് നിര്‍മാതാവ് സാന്ദ്ര തോമസ് വിശേഷിപ്പിച്ചത്. അതേസമയം മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി സംസാരിച്ചതിന് ശേഷമായിരിക്കും തീരുമാനം എടുക്കുക എന്ന സൂചനയുമുണ്ട്.
അതോടൊപ്പം നടന്മാരായ രവീന്ദ്രന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവരും പത്രിക പിന്‍വലിച്ചേക്കും. എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്മാറേണ്ടതില്ലെന്ന നിലപാടിലാണ് നടന്‍ ദേവന്‍.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം തുടരില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഈ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്