തമിഴ് നടൻ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി മൃണാൽ താക്കൂർ. ഇതെല്ലാം വെറും കിംവദന്തികളാണെന്നും ധനുഷ് ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുംബൈയിൽ നടന്ന സൺ ഓഫ് സർദാർ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ ധനുഷും മൃണാലും സംസാരിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്ന് ഇരുവരും അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി.
‘ഞങ്ങൾ രണ്ടുപേരും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ അടുത്തിടെയായി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോൾ എനിക്ക് തമാശയായി തോന്നി’. മൃണാൾ പറഞ്ഞതായി ഒൺലി കോളിവുഡ് റിപ്പോർട്ട് ചെയ്തു.
സൺ ഓഫ് സർദാർ 2 ന്റെ പ്രദർശനത്തിലേക്ക് ധനുഷിനെ താൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ലെന്നും മൃണാൾ വ്യക്തമാക്കി. അജയ് ദേവ്ഗണാണ് ക്ഷണം നൽകിയത്. പരിപാടിയിലെ ധനുഷിന്റെ സാന്നിധ്യത്തിൽ ആരും അധികം ചിന്തിക്കരുതെന്നും താരം കൂട്ടിച്ചേർത്തു.
മൃണാൾ താക്കൂർ ധനുഷിന്റെ സഹോദരിമാരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകളും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തിക കാർത്തികിനെയും വിമല ഗീതയെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുവെന്ന സ്ക്രീൻ ഷോട്ടുകളാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചത്. ഓഗസ്റ്റ് 1ന് നടന്ന മൃണാൽ താക്കൂറിന്റെ ജന്മദിന പാർട്ടിയിൽ ധനുഷ് പങ്കെടുത്തതായുള്ള റിപ്പോർട്ടുകൾ വലിയ ചർച്ചയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്