കാലത്തിന് മുൻപേ... കോറമാണ്ഡൽ എക്‌സ്പ്രസ്സ്  മലയാള സിനിമയില്‍ വർത്തയായപ്പോൾ.!!

JUNE 3, 2023, 4:42 PM

രാജ്യം നടുങ്ങിയ ട്രെയിൻ ദുരന്തമാണ് ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായത്. രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ 280 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 238 മരണമാണ് റെയിൽവേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് 6.55 നാണ് രാജ്യത്തെയാകെ നടുക്കിയ അപകടമുണ്ടായത്. 

എന്നാല്‍ അപകടത്തില്‍പ്പെട്ട കോറമാണ്ഡൽ എക്സ്പ്രസ്  മുന്‍പ് അപകടത്തില്‍പ്പെട്ടതായി ഒരു മലയാള ചലച്ചിത്രത്തില്‍ 1997 ല്‍ പറഞ്ഞിട്ടുണ്ടെന്ന കൌതുകമാണ് ചില ചലച്ചിത്ര പ്രേമികള്‍ ചൂണ്ടികാണിക്കുന്നത്. സിനിമ പ്രേമികളുടെ ഗ്രൂപ്പായ എം3ഡിബിയില്‍ സുധീഷ് നമ്പൂതിരിയിട്ട പോസ്റ്റില്‍ ഇങ്ങനെ പറയുന്നു. 

1997ൽ റിലീസായ 'കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലത്ത് ' എന്ന സിനിമയിൽ കോറമാണ്ഡൽ എക്‌സ്പ്രസ്സ് അപകടത്തിൽ പെട്ടതായി സംഭാഷണത്തിലുണ്ട്. കഥയുടെ  ടേണിങ്ങ് പോയന്റാണ് ഈ രംഗം. ഇന്നലെ ഒഡിഷയിൽ ഇതേ ട്രെയിൻ അപകടത്തിൽ പെട്ടു എന്നറിഞ്ഞപ്പോൾ ഈ സംഭാഷണം ഓർമ്മ വന്നു. ഈ രംഗത്തിന്‍റെ സ്ക്രീന്‍ഷോട്ടും ഈ പോസ്റ്റിലുണ്ട്.

vachakam
vachakam
vachakam

വളരെ കൌതുകരമായ കമന്‍റാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. അൻപേ ശിവം എന്ന തമിഴ് സിനിമയിലും കോറമണ്ഡൽ എക്സ്പ്രസ്സ് അപകടത്തിൽ പെടുന്നുണ്ടെന്നാണ് ഇതിന് മറ്റൊരു ഗ്രൂപ്പ് അംഗം നല്‍കുന്ന മറുപടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam