ബോക്സോഫീസ് തന്റെ കയ്യിലല്ല, 'ബഡേ മിയാൻ ഛോട്ടേ മിയാ'ന്റെ പരാജയത്തെക്കുറിച്ച് മാനുഷി ചില്ലർ

APRIL 22, 2024, 3:18 PM

 അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ചിത്രത്തിന്  തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. 

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുൻ സുന്ദരി മാനുഷി ചില്ലറാണ് നായിക. വമ്പൻ ബഡ്ജറ്റിലും വൻ ഹൈപ്പിലും എത്തിയ ചിത്രത്തിന് തിയറ്ററുകളിൽ മികച്ച വിജയം നേടാനായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിൻ്റെ പരാജയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്  മാനുഷി ചില്ലർ.

ഒരു അഭിനേത്രിയെന്ന നിലയിൽ തീർച്ചയായും സിനിമകൾ നന്നായി ചെയ്യണമെന്നും ആളുകൾ തൻ്റെ സിനിമകൾ ആസ്വദിക്കണമെന്നുമാണ് തന്റെ ആഗ്രഹം. എന്നാൽ എല്ലാ സമയത്തും അത് സംഭവിക്കണമെന്നില്ല.

vachakam
vachakam
vachakam

അത് തികച്ചും സാധാരണമായ കാര്യമാണ്. ബോക്സോഫീസ് നമ്പറുകൾ അഭിനേതാക്കളുടെ കയ്യിലല്ല. അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല എന്ന് സൂമിന് നല്‍കിയ അഭിമുഖത്തിൽ മാനുഷി പ്രതികരിച്ചു.

ചിത്രത്തിൽ ക്യാപ്റ്റൻ മിഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മാനുഷി ചില്ലറാണ്. മലയാളത്തിൻ്റെ സ്വന്തം പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തി  എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam